യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓച്ചിറ ഇരുപത്തെട്ടാം ഓണം; ദേശീയ പാതയിൽ ബുധനാഴ്ച ഗതാഗത ക്രമീകരണം

കൊല്ലം : ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ ബുധനാഴ്ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. രാവിലെ 6 മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കെ പി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി- പുതിയകാവ് വഴി ഭരണിക്കാവ്- ശാസ്താംകോട്ട- കെഎംഎംഎൽ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തിരദേശ റോഡിൽ കൂടി അഴീക്കൽ എത്തി വലിയ അഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകണം.
തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരണം. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും, പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.








0 comments