Deshabhimani

ഏഷ്യൻ ​ഗെയിംസ്: 800 മീറ്ററിൽ അഫ്സലിന് നിരാശ; ജപ്പാന് സ്വർണം

Asian games

മുഹമ്മദ് അഫ്സൽ, ജപ്പാൻ താരം ഒച്ചിയാ കോ (Photo: Reuters)

വെബ് ഡെസ്ക്

Published on Sep 29, 2026, 05:11 PM | 1 min read

ന​ഗോയ: ഏഷ്യൻ ​ഗെയിം​സ് 800 മീറ്റർ ഇനത്തിൽ പുരുഷവിഭാ​ഗത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയേകിയ മലയാളി താരം മുഹമ്മദ് അഫ്സലിന് നിരാശ. ജപ്പാൻ താരം ഒച്ചിയാ കോ സ്വർണം നേടി. ഇറാൻ താരം അമിറിയാൻ അലി സിൽവറും, ഖത്തർ താരം അബ്ദല്ല അബൂബക്കർ വെങ്കലവും നേടി. അഫസ്ൽ ഫൈനലിൽ കയറിയതോടെ രാജ്യം ഒന്നടങ്കം മെഡൽ പ്രതീക്ഷയിലായിരുന്നു.


എന്നാൽ അവസാനമായി മാത്രമാണ് അഫ്സലിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയിലേയ്ക്ക് വെള്ളി മെഡൽ എത്തിച്ച താരമായിരുന്നു പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശി അഫ്സൽ. ജപ്പാനിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യയുടെ എല്ലാ പ്രകടനങ്ങളും ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മഴ തുട‌രുന്ന സാഹചര്യത്തിൽ ട്രാക്കിൽ വഴുക്കലുണ്ടെന്ന് നേരത്തെ താരങ്ങളുടെ പരാതി ഉയർന്നിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home