ഏഷ്യൻ ഗെയിംസ്: വുഷുവിൽ ആര്യനും റോഷ്ബിനയും ക്വാർട്ടർ ഫൈനലിൽ

ആര്യൻ
നഗോയ: ഏഷ്യൻ ഗെയിംസ് വുഷു മത്സരങ്ങളിൽ ഇന്ത്യക്ക് മികച്ച തുടക്കം. പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടറിൽ അഫ്ഗാനിസ്ഥാന്റെ ഷഹ്സാദ സാഫിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ആര്യൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് റൗണ്ടുകൾക്കാണ് ആര്യന്റെ വിജയം
നേരത്തെ, വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ബംഗ്ലാദേശിന്റെ മോസ്റ്റ് ഖാത്തൂനെ പോയിന്റ് വ്യത്യാസത്തിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ റോഷ്ബിന ദേവിയും ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചിരുന്നു.
വരും ദിവസങ്ങളിൽ മെഡൽ പ്രതീക്ഷയോടെയാണ് രണ്ട് താരങ്ങളും അടുത്ത മത്സരത്തിനായ് ഇറങ്ങുന്നത്. വുഷു ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.









0 comments