ad
Deshabhimani

ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം; നാല് മെഡലുകളുമായി താരങ്ങൾ

Gold In Asian Games

വിദർശ, എച്ച് എച്ച് പ്രണോയ്, ടിഎസ് മനു, എംആർ അർജുൻ| Photo: Reuters,Wkipedia

വെബ് ഡെസ്ക്

Published on Sep 24, 2026, 08:54 PM | 1 min read

ഐചി : ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം. നാല് മലയാളി താരങ്ങളാണ് ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ പങ്കാളികളായത്. രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെയാണ് മലയാളി താരങ്ങളുടെ മെഡൽ നേട്ടം.


ഷൂട്ടിംഗിലൂടെയാണ് മെഡൽ വേട്ടയ്ക്ക് തുടക്കമായത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും താരം സ്വന്തമാക്കി.


ബാഡ്മിന്റണിലും കേരളത്തിന്റെ സാന്നിധ്യം മെഡൽ പട്ടികയിലെത്തി. ഇന്ത്യൻ പുരുഷ ടീം നേടിയ വെങ്കല മെഡലിന്റെ ഭാഗമായത് മലയാളി താരങ്ങളായ എച്ച്എസ് പ്രണോയും എംആർ അർജുനുമാണ്. സെമിഫൈനലിൽ ചൈനയ്‌ക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച ടീം വെങ്കല മെഡൽ സ്വന്തമായി.


അത്‌ലറ്റിക്സിൽ മിക്സഡ് 4x400 മീറ്റർ റിലേയിൽ ടിഎസ് മനു ഉൾപ്പെട്ട ടീം ഇന്ന് വെള്ളി മെഡൽ സ്വന്തമാക്കി. എംആർ.പൂവമ്മ, വിശാൽ തെന്നരശു, വിത്യ രാംരാജ് എന്നിവർക്കൊപ്പമാണ് മനു ഇന്ത്യൻ സംഘത്തിന്റെ ഭാഗമായത്. മത്സരങ്ങൾ തുടരുന്നതിനാൽ കേരളത്തിൽ നിന്നുള്ള കൂടുതൽ താരങ്ങൾ മെഡൽ നേട്ടത്തിലേക്ക് കുതിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home