ad
Deshabhimani

നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ 4 പേർ മരിച്ചു

Jharkhand accident

അപകടത്തില്‍ തകര്‍ന്ന കാര്‍ | Image Courtesy: NDTV

വെബ് ഡെസ്ക്

Published on Sep 24, 2026, 07:41 PM | 1 min read

ജംഷഡ്പൂർ: നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി 4 പേർ മരിച്ചു. ജംഷഡ്പൂർ നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ജാർഖണ്ഡ് മന്ത്രി ദീപിക പാണ്ഡെ സിങ്ങിന്റെ മകൾ തൃഷ ഉൾപ്പെടെ നാല് പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


നാലുവരിപ്പാതയിൽ ഡിവൈഡറിനോട് ചേർന്ന് വലതുവശത്താണ് ട്രക്ക് നിർത്തിയിട്ടിരുന്നത്. വാഹനം തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ടതാണെന്ന് സൂചിപ്പിക്കാൻ ട്രക്കിന്റെ പിൻഭാഗത്ത് ചെറിയൊരു മരച്ചില്ല വച്ചിട്ടുണ്ടായിരുന്നു. എന്നാൽ റോഡിൽ റിഫ്ലക്ടറുകളോ മറ്റ് മുന്നറിയിപ്പ് ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല.


അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. സൊനാരി പോലീസ് സ്റ്റേഷൻ പരിധിയിലെ മറൈൻ ഡ്രൈവ് റോഡിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മനോജ് താക്കൂർ സ്ഥിരീകരിച്ചു.


"ഗ്രാമീണ വികസന, പഞ്ചായത്തീരാജ് മന്ത്രി ദീപിക പാണ്ഡെ സിങ്ങിന്റെ മകൾ തൃഷ സിങ് ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സാർത്ഥക് അഗർവാൾ, നമൻ ഗുപ്ത, വൻഷിക ഖണ്ഡേൽവാൾ എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേർ" - സൊനാരി പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സഞ്ജയ് സുമൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home