print edition ആൻസിക്ക് വെങ്കലം

ടിയാൻജിൻ (ചൈന)
ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാന്പ്യൻഷിപ്പിൽ വെങ്കലവുമായി മലയാളി താരം ആൻസി സോജൻ. വനിതകളുടെ ലോങ്‌ജന്പിൽ 6.21 മീറ്റർ ചാടിയാണ് നേട്ടം. ഹെപ്‌റ്റാത്തലണിൽ സ്വർണവുമായി തേജസ്വിൻ ശങ്കറാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വനിതകളുടെ ഹൈജന്പിൽ പൂജയും പുരുഷ ഷോട്ട്‌പുട്ടിൽ തജീന്ദർപാൽ സിങ് ടൂറും വെള്ളി നേടി. ആദ്യദിനം പുരുഷ ഹൈജന്പിൽ ആദർശ് റാം ജോതിശങ്കർ വെങ്കലം സ്വന്തമാക്കിയിരുന്നു. ചാന്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ച് മെഡലുകളാണ് നേടിയത്. പത്ത് സ്വർണമുൾപ്പെടെ 34 മെഡലുകളുമായി ചൈന ജേതാക്കളായി.
അനൂപ് ജോസ-ഫാണ് ആൻസിയുടെ പരിശീലകൻ. ഹെപ്‌റ്റയിൽ 5993 പോയിന്റുമായാണ് തേജസ്വിൻ ഒന്നാമനായത്. പൂജ 1.87 മീറ്ററിലാണ് വെള്ളി നേടിയത്. മലയാളി താരം ബോബി അലോഷ്യസിന്റെ 22 വർഷം പഴക്കമുള്ള റെക്കോഡും തിരുത്തി.










0 comments