പോയിന്റ് സിസ്റ്റത്തിൽ മാറ്റം വരുത്താൻ ഫോർമുല വൺ; അടുത്ത വർഷം മുതൽ മാറ്റം വന്നേക്കും

ലണ്ടൻ > ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ പോയിന്റ് സിസ്റ്റത്തിൽ അടുത്ത വർഷം മുതൽ മാറ്റം വന്നേക്കും. ഫോർമുല വൺ അധികൃതർ പോയിന്റ് സിസ്റ്റം മാറ്റുന്നതിനുള്ള ചർച്ചകൾ കാർ കമ്പനികളുമായി നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 കമ്പനികളിൽ ആറെണ്ണവും മാറ്റത്തെ അംഗീകരിച്ചതായും പറയുന്നു.
എല്ലാ ഗ്രാൻ പ്രീകളിലും റേസ് പൂർത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർമാർക്കും ടീമുകൾക്കും പോയിന്റ് ലഭിക്കും. മുഴുവൻ ഗ്രാൻ പ്രീകളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് ആർക്കാണോ ലഭിക്കുന്നത് അവരായരിക്കും ചാമ്പ്യൻഷിപ്പ് വിജയിക്കുക. ഗ്രാൻ പ്രീകളിൽ ആദ്യ 10 സ്ഥാനത്തെത്തുന്നവർക്കാണ് പോയിന്റ് ലഭിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ആദ്യം ഫിനിഷ് ചെയ്യുന്ന 12 പേർക്ക് പോയിന്റ് ലഭിക്കും. ഒന്നു മുതൽ ഏഴ് വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ഇപ്പോൾ ഉള്ളത് പോലെ യഥാക്രമം 25,18,15,12,10,8,6 എന്നിങ്ങനെ പോയിന്റ് ലഭിക്കും. എട്ട് മുതൽ 12 വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്ക് ഇനി മുതൽ യഥാക്രമം 5,4,3,2,1 പോയിന്റും ലഭിക്കും.
വെസ്‌തപ്പൻ ഒന്നാമത് തുടരുന്നു
ഈ സീസണിലെ ഫോർമുല വൺ പോയിന്റ് ടേബിളിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്‌തപ്പൻ മുന്നിൽ നിൽക്കുന്നു. വെസ്‌തപ്പന്റെ സഹതാരമായ സെർജിയോ പെരേസാണ് രണ്ടാമത്. ഫെറാരിയുടെ ഡ്രൈവർമാരായ ചാൾസ് ലെക്ലർക്ക്, കാർലോസ് സൈൻസ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ലൂയിസ് ഹാമിൽട്ടൺ ഒമ്പതാം സ്ഥാനത്താണ്.










0 comments