400 മീറ്റർ ഹഡിൽസിൽ വിത്യ രാംരാജിന് വെങ്കലം; രണ്ടാം മെഡൽ നേട്ടം

നഗോയ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 400 മീറ്റർ ഹഡിൽസ് ഫൈനലിൽ വിത്യ രാംരാജ് വെങ്കലം നേടി. 54.75 സെക്കൻഡിൽ ഓടിയെത്തിയാണ് മൂന്നാം സ്ഥാനം പിടിച്ചത്. യുഇഇയുടെ മറിയം കരീം സ്വർണവും, കസാഖ്സ്ഥാന്റെ അഡെലീന വെള്ളിയും നേടി. മലയാളിതാരം അനു രാഘവൻ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.
ഏഷ്യൻ ഗെയിംസിൽ വിത്യയുടെ രണ്ടാം മെഡൽ നേട്ടമാണ്. നേരത്തെ മിക്സഡ് 4x400 മീറ്റർ റിലേ ടീമിന്റെ ഭാഗമായി 26 കാരി വെള്ളി മെഡൽ നേടിയിരുന്നു.








0 comments