ad
Deshabhimani

print edition 26 അംഗ ടീമായി; ക്രൊയേഷ്യ തയ്യാർ

Croatia.jpg

ലൂകാ മോഡ്രിച്ച് (ക്യാപ്റ്റൻ)

വെബ് ഡെസ്ക്

Published on May 19, 2026, 02:18 AM | 1 min read

സാഗ്രെബ്‌: ലോകകപ്പ്‌ ഫുട്‌ബോളിൽ വീണ്ടും വിസ്‌മയം തീർക്കാൻ ക്രൊയേഷ്യ വരുന്നു. 26 അംഗ അന്തിമ ടീമിനെ പരിശീലകൻ സ്ലാട്‌കോ ദാലിച്ച്‌ പ്രഖ്യാപിച്ചു. അഞ്ചാം ലോകകപ്പിനൊരുങ്ങുന്ന നാൽപ്പതുകാരൻ ലൂകാ മോഡ്രിച്ചാണ്‌ ക്യാപ്‌റ്റൻ. 2018ൽ റണ്ണറപ്പും 2022ൽ മൂന്നാംസ്ഥാനക്കാരുമാണ്‌. ഹാട്രിക്‌ സെമിയാണ്‌ ആദ്യ ലക്ഷ്യം.


പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തുചേർന്ന ടീമാണ്‌. മോഡ്രിച്ചിനെ കൂടാതെ യോസ്‌കോ ഗ്വാർഡിയോൾ, ജോസിപ്‌ സ്റ്റാനിസിച്ച്‌, മാറ്റിയോ കൊവാസിച്ച്‌‍, ഇവാൻ പെരിസിച്ച്‌ തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്‌. മധ്യനിരക്കാരൻ ലൊവ്‌റോ മയെറിന്‌ ഇടംപിടിക്കാനായില്ല. ജൂൺ 17ന്‌ വമ്പൻമാരായ ഇംഗ്ലണ്ടുമായാണ്‌ ക്രൊയേഷ്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ്‌ ‘എല്ലിൽ’ 24ന്‌ പാനമയെയും 27ന്‌ ഘാനയെയും നേരിടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home