ad
Deshabhimani

പോർച്ചുഗീസ് ക്ലബ് ഗ്വാർഡ എഫ്‌സിയുമായി കരാറൊപ്പിട്ട് മലയാളി താരം യോഹാൻ ബെഞ്ചമിൻ

Benjamin

യോഹാൻ ബെഞ്ചമിൻ| Photo: Social Media

വെബ് ഡെസ്ക്

Published on Aug 29, 2026, 02:00 PM | 1 min read

മുംബൈ : 19കാരനായ മലയാളി ഫുട്ബോൾ താരം യോഹാൻ ബെഞ്ചമിൻ പോർച്ചുഗീസ് ഫോർത്ത് ഡിവിഷൻ ക്ലബ്ബായ ഗ്വാർഡ എഫ്‌സിയുമായി രണ്ട് വർഷത്തെ കരാറൊപ്പിട്ടു. വിസ നടപടികൾ പൂർത്തിയാക്കിയ ശേഷം വിംഗറായ യോഹാൻ ക്ലബ്ബിനൊപ്പം ചേരുമെന്ന് ഗ്വാർഡ എഫ്‌സി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.


കഴിഞ്ഞ വർഷം സ്ലൊവേനിയൻ ക്ലബ്ബായ എൻകെ ബ്രാവോയുടെ യു19 ടീമിലെത്തിയ യോഹാൻ ചരിത്രം കുറിച്ചിരുന്നു. യൂറോപ്യൻ വമ്പന്മാരായ എഫ്‌സി പോർട്ടോയ്‌ക്കെതിരെ എൻകെ ബ്രാവോയ്ക്കായി സ്റ്റാർട്ടിംഗ് ലൈനപ്പിലിറങ്ങി യുവേഫ യൂത്ത് ലീഗ് മത്സരത്തിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി യോഹാൻ മാറി.


ബംഗളൂരുവിലെ ബാഴ്‌സലോണ അക്കാദമിയിലൂടെയാണ് യോഹാന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് പഞ്ചാബിലും 2022ൽ മേഘാലയയിലെ ഷില്ലോങ് ലാജോങ് എഫ്‌സിയിലും കളിച്ചു. ലാജോങ്ങിനായി ഷില്ലോങ് പ്രീമിയർ ലീഗ് കിരീടം നേടുന്നതിൽ പങ്കാളിയായ താരം 2023-24 എഐഎഫ്എഫ് യൂത്ത് ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടി ശ്രദ്ധേയനായി. 2025ലെ സാഫ് യു19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.


ബംഗളൂരുവിൽ ജനിച്ച മലയാളിയായ ഗൗതം ബെഞ്ചമിന്റെയും അനുലി കടകത്തിന്റെയും മകനായി മുംബൈയിലാണ് യോഹാൻ ജനിച്ചത്. മലയാളം സംസാരിക്കാനറിയില്ലെങ്കിലും അവധിക്കാലത്ത് കൊച്ചിയിലും കോഴിക്കോട്ടും നിരന്തരം സന്ദർശനം നടത്താറുള്ളതായി താരം വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home