ജർമനിയെ കുക്കറിലാക്കി ഗിൽ ബോയ്‌സ്

ടീം പരാഗ്വാ
മിഥുൻ കൃഷ്‌ണ/ mog state
Published on Jun 30, 2026, 06:28 AM | 2 min read
കൊല്ലാനായി ജർമനിയും ചാവാതിരിക്കാനായി പരാഗ്വായും. എക്‌സട്രാ ടൈമിലും തീരാത്ത underdog things. ഒടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി പൂട്ടിക്കെട്ടി വീട് പിടിച്ചു. ജർമൻ മതിൽ ഇടിച്ചുനിരത്തി പരാഗ്വായ് ബുൾഡോസറുകൾ പ്രീ കോട്ടറിലേക്കും. Goat things only. ഫുൾ ടൈമിലും എക്‌സ്‌ട്രാ ടൈമിലും റൂഡിഗറും കിമ്മിച്ചും വാട്‌സും ബ്രൗണും വില്ലൻ വൈബിൽ ഗ്രൗണ്ടിൽ ഫുൾ സീനിട്ട്, പരാഗ്വായ് ടീമിനെ വിരട്ടി ഓടിക്കാൻ നോക്കി. ബട്ട് കട്ടപ്പൊകയായി നാട്ടിലേക്ക് പാക്ക് അപ്പ്. അബ്‌സല്യൂട്ട് സിനിമാറ്റിക് പെർഫോമൻസ്.
സൗത്ത് അമേരിക്കൻ അംബ്രല്ലകൾ അമ്മാതിരി ഡിഫൻസീവ് ഡിസിപ്ലിനിൽ ജർമനിയുടെ എല്ലാ അറ്റാക്കിങ് അടിയേയും ഇടിയെയും വെടിയെയും പ്രതിരോധിച്ചു. ജർമനി എന്ത് പ്ലാനിട്ട് വന്നോ, അതൊക്കെ പരാഗ്വായ് ഒരൊറ്റ കുടക്കീഴിൽ ലോക്കാക്കി. 42– -ാം മിനിറ്റിൽ എൻസീസോയുടെ മാജിക്കൽ ഹെഡറിൽ ജർമനിയുടെ ആറ്റിറ്റ്യൂഡും ഈഗോയും ഒരൊറ്റ സെക്കൻഡ് കൊണ്ട് എയറിലായി.
എൻസീസോ
ഗെയിം തുടങ്ങി സെക്കൻഡുകളിൽ തന്നെ പരാഗ്വായുടെ ജൂനിയർ അലോൺസോയുടെ മികച്ച ഷോട്ടിന് മുന്നിൽ ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ ഗോഡ് മോഡായി. ജർമനിക്കായി ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ ഡെനിസ് ഉണ്ടാവ് ബോക്സിന് പുറത്തുനിന്ന് വെടിയുണ്ട പായിച്ചെങ്കിലും പരാഗ്വായ് ഗോളി ഗില്ലും ഡിഫൻസ് പിള്ളേരും അത് ചില്ലാക്കി. ഫസ്‌റ്റ് ഹാഫ് സീറോ സീറോയിൽ അവസാനിക്കാനിരിക്കെയാണ്, 42–-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയുടെ ഹെഡറിലൂടെ പരാഗ്വായ് ലീഡ് എടുത്തത്.
ജർമനിയെ പ്രഷർ കുക്കറിലിട്ട് വിസിൽ അടിപ്പിച്ചതുപോലാക്കി. ഗില്ലും ബോയ്‌സും ജർമൻ മെഷീൻസിനെ കട്ടപ്പുറത്താക്കി. സെക്കൻഡ് ഹാഫിൽ കളി തിരിച്ചുപിടിക്കാൻ ജർമനി അറ്റാക്കിങ് ലെവൽ മാക്സാക്കി. 54–ാം മിനിറ്റിൽ ഹാവട്‌സിന്റെ ഹെഡറിലൂടെ ഹെഡ് വെയ്‌റ്റ് തിരിച്ചുപിടിച്ചു. സ്‌കോർ 1–1.

പിന്നീട് ജർമൻ ടാങ്കുകളുടെ ക്രേസി വൈബായിരുന്നു. ഒന്നൊന്നര പടയോട്ടം. എന്നിട്ടും പരാഗ്വായെ വീഴ്‌ത്താൻ പറ്റിയില്ല. ഡിഫൻസ് ലോക്കാക്കി ഫുൾ മിഷീൻ കല്ല്. എക്‌സ്‌ട്രാ ടൈം കലിപ്പിലും ജർമനി വിയർത്തു No hope ആയ സമയത്താണ് തായുടെ ഹെഡർ. ജർമൻ മതിലിൽ വിക്‌ടറി പരേഡ് നടക്കുമെന്നിരിക്കെ വാറുണ്ണി വിധി NO Goal. പരാഗ്വായ്‌ക്ക് സെക്കൻഡ് ബർത്ത്. ലാസ്‌റ്റ് മിനിറ്റുകളിൽ കീപ്പർ ഗില്ലിന്റെ ഗോഡ് മോഡ് സേവുകളും. കലിപ്പ് തീരാതെ ജർമൻ ഗോൾ സ്‌കോറർ ഹാവട്‌സ് യെല്ലോ കാർഡും പോക്കറ്റിലാക്കി; പിന്നാലെ മുസിയാലയും ടോക്‌സിക്കായി യെല്ലോ അലർട്ടിൽ.
പെനാൾട്ടി ഷൂട്ടൗട്ടിൽ ജർമ്മൻ ഗോട്ട് മാനുവൽ നോയർ ആദ്യത്തെ മൂന്ന് ഗോളിന് മുന്നിലും ബ്ലെൻഡിടിച്ച് എൻപിസിയായി. 2014-ലെ ചാമ്പ്യന്മാർക്ക് പിന്നെ നടന്ന മൂന്ന് ലോകകപ്പിലും ആദ്യ റൗണ്ടിൽ തന്നെ എട്ടിന്റെ പണി കിട്ടി ഒൗട്ടായി. 4 time ചാമ്പ്യൻസ് വീണ്ടും പാക്കായി.









0 comments