ബെംഗളൂരുവിൽ ഗുണ്ടാ ആക്രമണം; കൊലക്കേസ് പ്രതിയായ രാജ വെട്ടേറ്റു മരിച്ചു

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാജയാണ് കൊല്ലപ്പെട്ടത്. നഗരമധ്യത്തിൽ നടന്ന അരുംകൊല നാട്ടുകാരിൽ വലിയ ആശങ്കയും ഭീതിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംഘമായെത്തിയ അക്രമികൾ രാജയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയായിരുന്നു അക്രമികളുടെ വിളയാട്ടം. ഗുരുതരമായി വെട്ടേറ്റ രാജ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുനിന്ന് അക്രമികൾ ഉടൻ തന്നെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ജെപി നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. നഗരത്തിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം വർദ്ധിക്കുന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.









0 comments