ad
Deshabhimani

print edition സ്‌നിക്കോയിൽ തെളിഞ്ഞു അത്‌ ഗോളല്ല !

Croatia Against Portugal

Screengrab

വെബ് ഡെസ്ക്

Published on Jul 04, 2026, 03:56 AM | 1 min read

ടൊറന്റോ: പരിക്കുസമയത്ത്‌ പോർച്ചുഗലിനെതിരെ ക്രൊയേഷ്യ കുറിച്ച സമനില ഗോൾ നിഷേധിക്കപ്പെട്ടത്‌ ‘വാറി’ലെ സൂക്ഷ്‌മ പരിശോധനയ്‌ക്കുശേഷം. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ക്രൊയേഷ്യൻ പ്രതിരോധക്കാരൻ ജോസ്‌കോ ഗ്വാർഡിയോളാണ്‌ പന്ത്‌ വലയിലെത്തിച്ചത്‌.


എന്നാൽ പാസ്‌ നൽകിയ മരിയോ പസാലിച്ച്‌ ഓഫ്‌ സൈഡായിരുന്നുവെന്ന്‌ വീഡിയോ പരിശോധനയിൽ തെളിഞ്ഞു. ബോക്‌സിനുള്ളിൽ ഇഗർ മറ്റാനോവിച്ചിന്റെ തലയിൽ തട്ടുന്ന സമയത്തായിരുന്നു പസാലിച്ച്‌ ഓഫ്‌ സൈഡ്‌ സ്ഥാനത്തുണ്ടായത്‌. തലയിൽ പന്ത്‌ തൊട്ടുവെന്ന്‌ മനസ്സിലാക്കാൻ റ--ഫറിക്ക്‌ കഴിഞ്ഞില്ല. ഗോൾ അനുവദിക്കുകയും ചെയ്‌തു. പിന്നീട്‌ ‘വാർ’ പരിശോധനയിലാണ്‌ നേരിയ സ്‌പർശം കണ്ടെത്തിയത്‌.


ലോകകപ്പിന്‌ ഉപയോഗിക്കുന്ന ട്രിയോൻഡ പന്തിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ്‌ ആണ്‌ സഹായകരമായത്‌. ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഉപയോഗിക്കുന്ന സ്‌നിക്കോ മീറ്റർ വഴി വ്യതിയാനം കണ്ടെത്തി. ഗോൾ നിഷേധിക്കുകയും ചെയ്‌തു. മത്സരത്തിൽ നാല്‌ തവണയാണ്‌ ‘വാർ’ പരിശോധനയിൽ ഗോൾ റദ്ദാക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home