print edition യൂണിയൻ ബെർലിന് വനിതാ കോച്ച്

മരിയെ ലൂയിസെ ഇറ്റ. photo credit: facebook
ബെർലിൻ : യൂറോപ്യൻ ഫുട്‌ബോൾ ലീഗിൽ പുതിയൊരു ചരിത്രം. ആദ്യമായി ഒരു പുരുഷ ക്ലബിന് വനിതാ പരിശീലകയെത്തുന്നു. ജർമൻ ക്ലബ് യൂണിയൻ ബെർലിന്റെ പരിശീലകയായി മരിയെ ലൂയിസെ ഇറ്റയെ നിയമിക്കും. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ ആദ്യമായാണ് ഇൗ നീക്കം. മുപ്പത്തിനാലുകാരിയായ ഇറ്റ യൂണിയന്റെ അണ്ടർ 19 ടീം പരിശീലകയായിരുന്നു. അടുത്ത സീസണിലാണ് സീനിയർ ടീമിന്റെ ചുമതലയേറ്റെടുക്കുക.










0 comments