ad
Deshabhimani

print edition കേരളം കാത്തിരിക്കുന്നു, തഹ്‌സിൻ കളിക്കുമോ

Tahsin Mohammed
വെബ് ഡെസ്ക്

Published on Jun 13, 2026, 01:53 AM | 1 min read

മെക്‌സിക്കോ സിറ്റി : ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയാകാൻ ഖത്തർ ടീമിലെ തഹ്സിൻ മുഹമ്മദ്‌ ജംഷിദ്‌. ഇന്ന്‌ രാത്രി 12.30ന്‌ സ്വിറ്റ്‌സർലൻഡുമായാണ്‌ ഖത്തറിന്റെ പോരാട്ടം. പകരക്കാരനായെങ്കിലും പരിശീലകൻ ലൊപെടെഗുയ്‌ പത്തൊമ്പതുകാരനെ കളത്തിലിറക്കുമോയെന്നാണ്‌ ആകാംക്ഷ. കണ്ണൂർ വളപട്ടണം സ്വദേശിയാണ്‌. കലിക്കറ്റ്‌ സർവകലാശാല മുൻ താരമായ ജംഷിദിന്റെയും ഷൈമയുടെയും മകനാണ്‌. തഹ്‌സിൻ ജനിച്ചതും വളർന്നതും ഖത്തറിലാണ്‌.


കഴിഞ്ഞ തവണ ആതിഥേയരായാണ്‌ ഖത്തർ ലോകകപ്പ്‌ കളിച്ചത്‌. യോഗ്യതാമത്സരങ്ങൾ കളിച്ചാണ്‌ ഇക്കുറി വരവ്‌. ഹസൻ അൽ ഹൈദോസ്‌ നയിക്കുന്ന ടീമിൽ അൽമോസ്‌ അലിയും അക്രം അഫിഫുമാണ്‌ കുന്തമുനകൾ. പ്രതിരോധ ഫുട്‌ബോളിന്റെ ആശാൻമാരായ സ്വിറ്റ്‌സർലൻഡിന്‌ 13–ാം ലോകകപ്പാണ്‌. മൂന്ന്‌ വട്ടം ക്വാർട്ടറിലെത്തി. മധ്യനിര താരം ഗ്രാനിത്‌ ഷാകയാണ്‌ പ്രമുഖൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home