ad
Deshabhimani

print edition ഇ‍ൗസി സ്വിസ്‌

Switzerland Football Players

സ്വിറ്റ്‌സർലൻഡ്‌ താരങ്ങളുടെ ആഘോഷം | PHOTO: X/FIFAcom

വെബ് ഡെസ്ക്

Published on Jul 04, 2026, 04:05 AM | 1 min read

വാൻകൂവർ: ആഫ്രിക്കൻ കരുത്തിലെത്തിയ അൾജീരിയയെ രണ്ട്‌ ഗോളിന്‌ കീഴടക്കി സ്വിറ്റ്‌സർലൻഡ്‌ പ്രീ ക്വാർട്ടറിൽ. ബ്രീൽ എംബോളോ, ഡാൻ എൻഡോയെ എന്നിവർ ഗോളടിച്ചു. ക‍ൗമാരതാരം ജൊഹാൻ മൻസാമ്പിയുടെ മികച്ച നീക്കത്തിൽ നിന്നായിരുന്നു ആദ്യ ഗോൾ.


പത്താം മിനിറ്റിൽ മധ്യവരയ്‌ക്കടുത്ത്‌ നിന്ന്‌ പന്തുമായി കുതിച്ച മൻസാമ്പി അൾജീരിയൻ പ്രതിരോധത്തെ വെട്ടിച്ച്‌ നൽകിയ പാസിൽ കാല്‌ വയ്‌ക്കേണ്ട ചുമതലയെ എംബോളോയ്‌ക്ക്‌ ഉണ്ടായിരുന്നുള്ളൂ. ഇതുവരെ മൂന്ന്‌ ഗോൾ നേടി ഗോളടിക്കാരുടെ പട്ടികയിലും മുന്നിലുള്ള മൻസാമ്പിയുടെ ലോകകപ്പിലെ രണ്ടാമത്തെ അസിസ്‌റ്റാണിത്‌.


രണ്ടാം പകുതിയിയുടെ തുടക്കത്തിൽതന്നെ എൻഡോയെ സ്വിറ്റ്‌സർലൻഡിന്റെ ലീഡുയർത്തി. ഡെന്നീസ്‌ സക്കരിയ നൽകിയ ക്രോസ്‌ അൾജീരിയൻ പ്രതിരോധം തടഞ്ഞെങ്കിലും തിരിച്ചെത്തിയ പന്ത്‌ പിടിച്ചെടുത്ത എൻഡോയെ പോസ്‌റ്റിലേക്ക്‌ തൊടുത്തു. ഗോളിയേയും മറികടന്ന്‌ പന്ത്‌ വലയിൽ കയറി. 1954ന്‌ ശേഷം ആദ്യമായാണ്‌ നോക്ക‍ൗട്ടിൽ ഒന്നിൽ കൂടുതൽ ഗോൾ സ്വിസ്‌ നേടുന്നത്‌. തിരിച്ചടിക്കാനുള്ള അൾജീരിയയുടെ ശ്രമങ്ങൾ വിജയിച്ചില്ല. എട്ടിന്‌ നടക്കുന്ന പ്രീ ക്വാർട്ടറിൽ ഘാന– കൊളംബിയ മത്സര വിജയികളാണ്‌ സ്വിസിന്റെ എതിരാളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home