print edition സൂപ്പർ ലീഗിൽ വീണ്ടും സമനില

തൃശൂർ മാജിക് എഫ്സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസിനായി ഗോളടിച്ച പൗളോ വിക്ടറിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
കെ എ നിധിൻനാഥ്
Published on Nov 22, 2025, 04:30 AM | 1 min read
തൃശൂർ
സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഇറങ്ങിയ തൃശൂർ മാജിക് എഫ്‌സിയെ സമനിലയിൽ തളച്ച് തിരുവനന്തപുരം കൊന്പൻസ്(1–1). പൗളോ വിക്‌ടർ കൊമ്പൻസിനായി ഗോളടിച്ചു. തൃശൂരിനായി ഫൈസൽ അലി ലക്ഷ്യം കണ്ടു. എട്ട് കളിയിൽ 14 പോയിന്റുമായി തൃശൂർ രണ്ടാംസ്ഥാനത്താണ്. കൊമ്പൻസ് 11 പോയിന്റോടെ മൂന്നമത്. ഏഴ് കളിയിൽ 14 പോയിന്റുള്ള കാലിക്കറ്റ് എഫ്‌സിയാണ് ഒന്നാമത്.
കഴിഞ്ഞ കളിയിൽ അഞ്ച് മാറ്റങ്ങളുമായാണ് തൃശൂർ ഇറങ്ങിയത്. പരിക്ക് മാറിയ ക്യാപ്റ്റൻ മാൽസൺ ആൽവസും ഇന്ത്യൻ ക്യാമ്പിലായിരുന്നു ഗോൾ കീപ്പർ കമാലുദ്ദീനുമെത്തി. ആദ്യമായി നാലു വിദേശ താരങ്ങളെ തുടക്കത്തിൽ കളിപ്പിക്കുകയും ചെയ്‌തു. മൂന്നാം ഹോം മാച്ചിന് ഇറങ്ങിയ തൃശൂരിനെതിരെ അഞ്ചാം മിനിറ്റിൽ ഗോളടച്ച് കൊന്പന്മാർ ഞെട്ടിച്ചു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പൗളോ വിക്ടർ ഗോളടിച്ചു. എന്നാൽ 16ാം മിനിറ്റിൽ തൃശൂരിന്റെ മറുപടിയെത്തി. ഇവാൻ മാർക്കോവിച്ചിന്റെ പാസ് ബോക്‌സിനകത്ത് പിടിച്ചെടുത്ത കെവിൻ ജാവിയർ, ഫൈസൽ അലിക്ക് നൽകി. ആദ്യ ടച്ചിൽ തന്നെ ഫൈസൽ പന്ത് വലയിലാക്കി.
തിരുവനന്തപുരത്ത് നടന്ന കളിയിൽ തൃശൂർ ഒരു ഗോളിന് കൊമ്പൻസിനെ തോൽപ്പിച്ചിരുന്നു.









0 comments