ad
Deshabhimani

അണ്ടർ 17 ദേശീയ സുബ്രതോ കപ്പ്: പൊരുതി തോറ്റ് കേരളം, റണ്ണേഴ്സപ്പ്

subratho

കേരളം ടീം

വെബ് ഡെസ്ക്

Published on Sep 24, 2026, 09:26 PM | 1 min read

മലപ്പുറം : അണ്ടർ 17 ദേശീയ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണേഴ്സപ്പ്. ഡൽഹിയിൽ നടന്ന ഫൈനലിൽ കേരളത്തെ പ്രതിനിധീകരിച്ച മലപ്പുറം അത്താണിക്കൽ എംഐസി ഇഎംഎച്ച്എസ്എസ് ടീം മിനർവ പബ്ലിക് സ്കൂൾ–സിഐഎസ്‌സിഇയോട് 3–2ന് തോറ്റു.


ഫൈനലിൽ ഇരുടീമുകളും വാശിയോടെ പോരാടി. ഏഴാം മിനിറ്റിൽ മിനർവ കേരളത്തിന്റെ വലകുലുക്കി. ആദ്യപകുതിയുടെ എക്സ്ട്രാ ടൈമിൽ കെ ഐ തൗഫീഖ് ബൈസിക്കിൾ കിക്കിലൂടെ കേരളത്തിന് സമനില നേടിക്കൊടുത്തു.


രണ്ടാം പകുതിയിൽ പെനാൽറ്റി ഉൾപ്പെടെ രണ്ട് ഗോളുകൾ കൂടി മിനർവ നേടി. കെ ഐ തൗഫീഖിന്റെ ഹെഡറിലൂടെ കേരളം രണ്ടാം ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീട് സമനില നേടാനായില്ല. മിനർവയ്ക്കായി എം ഡി അസം ഖാൻ, പുൻഷിബ മെയ്തി, ചേതൻ തിവാരി എന്നിവർ ഗോൾ നേടി.


ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് എംഐസി ടീം ഫൈനലിലെത്തിയത്. ഏഴ് മത്സരങ്ങളിൽ 30 ഗോളുകൾ നേടിയ ടീം ആറ് ഗോളുകളാണ് വഴങ്ങിയത്. മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് കീഴിലാണ് ടീമിന്റെ പരിശീലനം.


എംഐസി ടീം: ബി ജിത്തു (ക്യാപ്റ്റൻ), പ്രത്യുഷ് ദേവ്, സുമൈൽ മുഹമ്മദ് നിസാർ (ഇരുവരും ഗോൾകീപ്പർമാർ), അനൗക് ഷോൺ ആന്റണി, മുഹമ്മദ് സാഹിർ, ആർ. റിൻ ടോമി, മുഹമ്മദ് ആദിൽ, സയീദ് അജ്മൽ, ആന്റണി ജോയ്, അമർ അസീം, പി. എൻ.മുഹമ്മദ് ഫൈസാൻ, വി എ അബ്ദുറഹ്മാൻ ഗൗഫ്, റിദ്‌വാൻ, കെ.ഐ തൗഫീഖ്, കെ ആർ അദ്വൈദ്, മുഹമ്മദ് ഷിനാസ്.

എം ടി അനാസിലാണ് മുഖ്യപരിശീലകൻ. എസ് ആർ ജയന്ത് സഹപരിശീലകനാണ്. കഴിഞ്ഞവർഷം കേരളത്തിനായി കോഴിക്കോട് ഫാറൂഖ് എച്ച്എസ്എസ് കിരീടം നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home