റെയിൽവേ ബോർഡുകൾക്കും കാവി

ആലപ്പുഴ: റെയിൽവേ സ്‌റ്റേഷനുകളിലെ ബോർഡുകൾ കാവിയാക്കി റെയിൽവേ. ഉദ്യോഗസ്ഥരുടെ ഓഫീസുകൾക്ക് മുന്പിലുള്ള ബോർഡുകളാണ് കാവിയടിച്ചത്. ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ വ്യാഴാഴ്‌ചയാണ് ഇത് നടപ്പിലാക്കിയത്. സംഘപരിവാറുമായി ബന്ധപ്പെട്ട സൂചകങ്ങൾ ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ ഏറ്റവുമധികം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് റെയിൽവേ. വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ നിറം കാവിയാക്കിയിരുന്നു.
ഇന്ത്യയിൽ ഉടനീളം ഇത്തരത്തിലുള്ള മാറ്റം നടപ്പിലാക്കുന്നുണ്ട്. സ്‌റ്റേഷനുകളിൽ നിർമിക്കുന്ന പുതിയ കെട്ടിടങ്ങൾക്കും കാവിയടിക്കാൻ നീക്കമുണ്ട്.








0 comments