ബാഴ്സയ്ക്ക് തോൽവി ; റയൽ വിജയവഴിയിൽ

റയലിനായി ഇരട്ട ഗോൾ നേടിയ വിനീഷ്യസ്

Sports Desk
Published on Oct 06, 2025, 12:22 AM | 1 min read
മാഡ്രിഡ്
സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ റയൽ മാഡ്രിഡ് വിജയവഴിയിൽ. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോൾ മികവിൽ വിയ്യാറയലിനെ 3–1ന് തകർത്ത് ഒന്നാംപടിയിൽ കയറി. അതേസമയം, കളിയുടെ അവസാന ഘട്ടത്തിൽ കണങ്കാലിന് പരിക്കേറ്റ കിലിയൻ എംബാപ്പെ തിരിച്ചുകയറിയത് റയലിന് ആശങ്കയായി. ടീമിന്റെ മൂന്നാംഗോൾ ഫ്രഞ്ചുകാരനാണ് നേടിയത്.
അതേസമയം,നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയെ സെവിയ്യ 4–1ന് തകർത്തു. രണ്ടാമതാണ് ബാഴ്സ.
ലീഗിലെ അവസാന കളിയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് തകർന്നടിഞ്ഞ റയൽ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായാണ് തിരിച്ചെത്തിയത്. സ്‌പാനിഷ് ലീഗിൽ പട്ടികയിലെ മൂന്നാംസ്ഥാനക്കാരായ വിയ്യാറയലിനെതിരെ തകർപ്പൻ കളിയാണ് സാബി അലോൺസോയുടെ സംഘം പുറത്തെടുത്തത്. ഇടവേളയ്‌ക്കുശേഷമുള്ള ആദ്യഘട്ടത്തിൽ വിനീഷ്യസ് ലക്ഷ്യം കണ്ടു. എംബാപ്പെയാണ് അവസരമൊരുക്കിയത്. പിന്നാലെ പെനൽറ്റിയിലൂടെ ബ്രസീലുകാരൻ നേട്ടം രണ്ടാക്കി. ഇതിനിടെ ഹോർജസ് മികൗദാത്‌സെ വിയ്യാറയലിനായി ഒന്ന് മടക്കി.
കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ എംബാപ്പെ റയൽ ജയം പൂർത്തിയാക്കി.











0 comments