ad
Deshabhimani

print edition സ്പാനിഷ് ഫുട്ബോൾ ലീഗ് ; ജയം തുടർന്ന്‌ ബാഴ്‌സ

Spanish Football League

യൊവാൻ ഗാർഷ്യ

വെബ് ഡെസ്ക്

Published on Jan 05, 2026, 12:15 AM | 1 min read


മാഡ്രിഡ്‌

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ കിരീടപ്പോരിൽ ആധിപത്യം തുടർന്ന്‌ ബാഴ്‌സലോണ. അയൽക്കാരായ എസ്‌പാന്യോളിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഒന്നാംസ്ഥാനത്ത്‌ ലീഡ് നിലനിർത്തി. 19 കളിയിൽ 49 പോയിന്റാണ്‌. രണ്ടാമതുള്ള റയൽ മാഡ്രിഡിന്‌ 19ൽ 45.


എസ്‌പാന്യോളിനെതിരെ അവസാന നാല്‌ മിനിറ്റിലാണ് ബാഴ്സയുടെ രണ്ട് ഗോളും. ഡാനി ഒൽമോയും റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും വലകണ്ടു. ഫെർമിൻ ലോപെസ്‌ ആണ്‌ രണ്ട്‌ ഗോളിനും അവസരമൊരുക്കിയത്‌. ഗോൾകീപ്പർ യൊവാൻ ഗാർഷ്യയുടെ പ്രകടനമാണ്‌ ബാഴ്‌സയുടെ ജയത്തിൽ നിർണായകമായത്‌. എസ്‌പാന്യോളിന്റെ ആറ്‌ ഗോൾ ശ്രമങ്ങൾ ഗാർഷ്യ നിർവീര്യമാക്കുകയായിരുന്നു. ഒമ്പതിന് അത്--ലറ്റികോ ബിൽബാവോയുമായാണ് ബാഴ്സയുടെ അടുത്ത മത്സരം.


റയൽ ബെറ്റിസിനെ 1–5ന് റയൽ തകർത്തു. ഹാട്രിക്കുമായി ഗോൺസാലോ ഗാർഷ്യ മിന്നി. റൗൾ അസെൻസിയോ, ഫ്രാൻ ഗാർഷ്യ എന്നിവരും ഗോളടിച്ചു. ബെറ്റിസിനായി കൂച്ചോ ഹെർണാണ്ടസ് ആശ്വാസം കണ്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home