print edition ക്രൊയേഷ്യ ലോകകപ്പിന്

റിജെക: കരുത്തരായ ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ഫറോ ദ്വീപിനെ 3–1ന് തകർത്താണ് മുന്നേറ്റം. ജോസ്‌കോ ഗ്വാർഡിയോൾ, പീറ്റർ മുസ, നികോള വ്ലാസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പ് എല്ലിൽ ഏഴ് കളിയിൽ 19 പോയിന്റാണ് ലൂകാ മോഡ്രിച്ചിനും സംഘത്തിനും. അടുത്തവർഷത്തെ ലോകകപ്പിന് യോഗ്യത നേടുന്ന 30–ാം ടീമാണ്. ഇനി 18 ടീമുകൾക്ക്‌കൂടി അവസരമുണ്ട്.
ഗ്രൂപ്പിൽ 13 പോയിന്റുള്ള ചെക് റിപ്പബ്ലിക് രണ്ടാമതാണ്. മറ്റൊരു കളിയിൽ നെതർലൻഡ്‌സും പോളണ്ടും ഓരോ ഗോളടിച്ച് പിരിഞ്ഞു. ജർമനി ലക്‌സംബർഗിനെ രണ്ട് ഗോളിന് വീഴ്‌ത്തി. ഇന്ന് യോഗ്യത തേടി പോർച്ചുഗൽ അർമേനിയയെ നേരിടും. സസ്‌പെൻഷനിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല.









0 comments