ad
Deshabhimani

print edition നോക്ക‍ൗട്ട്‌ ഉറപ്പിക്കാൻ നെതർലൻഡ്‌സ്‌ ഡച്ച്‌

ടുണീഷ്യയെ നേരിടാനൊരുങ്ങുന്ന നെതർലൻഡ്‌സ്‌ താരങ്ങൾ പരിശീലനത്തിൽ

ടുണീഷ്യയെ നേരിടാനൊരുങ്ങുന്ന നെതർലൻഡ്‌സ്‌ താരങ്ങൾ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jun 25, 2026, 01:28 AM | 1 min read

ന്യൂയോർക്ക്‌: ലോകകപ്പ്‌ നോക്ക‍ൗട്ട്‌ ഉറപ്പിക്കാൻ കരുത്തരായ നെതർലൻഡ്‌സ്‌ ഗ്രൂപ്പിലെ അവസാന പോരിന്‌ ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ സ്വീഡനെ ഒന്നിനെതിരെ അഞ്ച്‌ ഗോളിന്‌ തകർത്ത ആവേശവുമായെത്തുന്ന ഡച്ച്‌ പടയ്‌ക്ക്‌ ടുണീഷ്യയാണ്‌ എതിരാളി. നാല്‌ പോയിന്റുമായി നെതർലൻഡ്‌സാണ്‌ ഗ്രൂപ്പ്‌ എഫിൽ ഒന്നാമത്‌.


ഗ്രൂപ്പിലെ മറ്റൊരു പോരിൽ ജപ്പാൻ (നാല്‌ പോയിന്റ്‌) സ്വീഡനെ (മൂന്ന്‌) നേരിടും. ഇരു ടീമുകൾക്കും നോക്ക‍ൗട്ട്‌ സാധ്യതയുണ്ട്‌. രണ്ട്‌ മത്സരങ്ങളും നാളെ പുലർച്ചെ 4.30നാണ്‌. നോക്ക‍ൗട്ട്‌ ഉറപ്പിച്ച ജർമനി ഗ്രൂപ്പ്‌ ‘ഇ’യിലെ അവസാന മത്സരത്തിൽ ഇക്വഡോറിനെ നേരിടും. രണ്ട്‌ കളിയിൽ ഒരു പോയിന്റ്‌ മാത്രമുള്ള ഇക്വഡോറിന്‌ നിലനിൽപിനായുള്ള പോരാട്ടമാണ്‌. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റ്‌ നവാഗതരായ കുറസാവോയുമായി ഏറ്റമുട്ടും. ഇരു മത്സരങ്ങളും നാളെ പുലർച്ചെ 1.30നാണ്‌.


ഗ്രൂപ്പ്‌ ‘ഐ’യിൽ ആറ്‌ പോയിന്റ്‌ വീതം നേടി നോക്ക‍ൗട്ട്‌ ഉറപ്പിച്ച ഫ്രാൻസും നോർവെയും അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ഏറ്റുമുട്ടും. നാല്‌ ഗോൾ വീതംനേടി ഗോർഡൻ ബൂട്ട്‌ പോരാട്ടത്തിൽ മുൻനിരയിലുള്ള കിലിയൻ എംബാപ്പെയും എർലിങ്‌ ഹാലണ്ടും മുഖാമുഖമെത്തുമെന്ന പ്രത്യേകതയുണ്ട്‌. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ സെനെഗൽ ഇറാഖിനെ നേരിടും. നാളെ രാത്രി 12.30നാണ്‌ മത്സരങ്ങൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home