ad
Deshabhimani

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലൈസൻസ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ

ISL

ഐഎസ്എല്‍ ലോഗോ | the new indian express

വെബ് ഡെസ്ക്

Published on May 20, 2026, 11:03 PM | 1 min read

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലൈസൻസ് അപേക്ഷ ദേശീയ ഫുട്ബോൾ ഫെഡറേഷൻ
നിരസിച്ചു. ലൈസൻസ് ഇല്ലാത്ത പക്ഷം ടീമുകൾക്ക് ദേശീയ ഫുട്‍ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല.


ഐഎസ്എല്ലിലെ ഏഴു ക്ലബുകളുടെ ലൈസൻസ് അപേക്ഷകള്‍ ഫുട്ബോൾ ഫെഡറേഷൻ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലബുകൾ നൽകിയ അപേക്ഷ പരിശോധിച്ചുകൊണ്ടുള്ള ആദ്യ ഘട്ട ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


അതേസമയം, ക്ലബുകൾക്ക് ഇളവ് തേടി അപ്പീൽ നൽകാനും ഫെഡറേഷനിൽ നിന്ന് സാവകാശം വാങ്ങാനും സമയം അനുവദിച്ചിട്ടുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, സ്പോർട്ടിങ് ഡൽഹി, മൊഹമ്മദൻസ്, ഒഡീഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഇന്റർ കാശി എന്നിവയാണ് ലൈസൻസ് നിഷേധിക്കപ്പെട്ട മറ്റു ക്ലബുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home