പണമല്ല പവറാണ് മെയിൻ!

ടീം ഘാന
മിഥുൻ കൃഷ്‌ണ/ mog state
Published on Jun 28, 2026, 05:55 PM | 4 min read
"പണമല്ല മക്കളെ, നെഞ്ചൂക്കാണ് മെയിൻ!' എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച് അണ്ടർഡോഗ്സ്. ഇത് വെറും കളിയല്ല, മെയിൻ ക്യാരക്ടർ എനർജിയാണ്! പണമോ പത്രാസോ ഒന്നുമല്ല, വെറും പവർ കൊണ്ട് മാത്രം കളി ജയിക്കാം എന്നു പ്രൂവ് ചെയ്യുകയാണ് ഡിആർ കോംഗോയും സെനഗലും ഐവറി കോസ്‌റ്റും ഘാനയും കേപ് വർദെയും. ഇൻഫ്രാസ്ട്രക്ചറോ ലക്ഷ്വറി ട്രെയിനിങ്ങോ ഒന്നുമില്ലാതെ, റിയൽ ടാലന്റും ഹാർഡ് വർക്കും കൊണ്ട് മാത്രം 2026 ഫിഫ വേൾഡ് കപ്പിൽ റൗണ്ട് ഓഫ് 32ൽ എത്തിയ കൺട്രീസ്. ഫിനാൻഷ്യൽ സ്റ്റാറ്റ്സിൽ ഇവർ നേരിടുന്ന ഫിനാൻഷ്യൽ ക്രൈസിസ് കാണാം, പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങിയാൽ വേറെ ലെവലാണ്.
ശരിക്കും നെക്സ്റ്റ് ലെവൽ ഗോട്ട് എനർജി തന്നെയാണ് ഡിആർ കോംഗോ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് കംബാക്കുകളിൽ ഒന്നാണിത്. 52 വർഷങ്ങൾക്ക് മുൻപ് ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് 1974ൽ സയർ എന്ന പേരിലാണ് ഇവർ വേൾഡ് കപ്പിൽ ആദ്യമായും അവസാനമായും കളിച്ചത്. അതിനുശേഷം ഫുട്ബോൾ ലോകം ഇവരെ മറന്നു എന്ന് കരുതിയടത്താണ് ഈ മാസ്സ് എൻട്രി.
ഫിക്സ്ഡ് ഡിപ്പോസിറ്റോ ലക്ഷ്വറി അക്കാദമികളോ ഒന്നുമല്ല, വെറും റോ എനർജി മാത്രമാണ് ഇൻവെസ്റ്റ്‌മെന്റ്. ഒരു വശത്ത് രാജ്യം മൊത്തം കടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഫിനാൻഷ്യൽ ക്രൈസിസും. മറുഭാഗത്ത് ഇന്റർനാഷണൽ നിലവാരമുള്ള ഒരൊറ്റ ഗ്രൗണ്ട് പോലുമില്ലാത്ത അവസ്ഥ. ഗവൺമെന്റിന് ഫണ്ട് കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ഫിഫയുടെ ഗ്രാന്റും ഫണ്ടിങ്ങും കൊണ്ട് മാത്രം വണ്ടി മുന്നോട്ട് തള്ളുന്ന ടീം. നോ എക്സ്ക്യൂസസ്, ഒൺലി പവർ.
കോംഗോയിലെ ഇന്റർനാഷണൽ നിലവാരമുള്ള സ്റ്റേഡിയം, ടോപ്പ് ക്ലാസ് ട്രെയിനിങ് സെന്ററുകൾ, ലക്ഷ്വറി സൗകര്യങ്ങൾ ഇതൊക്കെ ഗൂഗിളിൽ തെരഞ്ഞാൽ കിട്ടുക 404 Error: Not Found പേജ് മാത്രമായിരിക്കും. മണ്ണിലും പൊടിയിലും ചോരയും നീരുമൊഴുക്കി കളിച്ചാണ് ഇവർ ഓരോ സ്‌കില്ലും അൺലോക്ക് ചെയ്തത്. എമണ്ടൻ ഇൻസ്പിരേഷൻ.
കോംഗോയുടെ ആ റോ എനർജിയും സെനഗലിന്റെ കില്ലർ ഇൻസ്റ്റിങ്ക്റ്റും ഘാനയുടെ സ്ട്രീറ്റ് പവറും ഐവറി കോസ്റ്റിന്റെ ലെജൻഡ് ബാക്കപ്പും പിന്നെ നമ്മുടെ സ്വന്തം പോക്കറ്റ് ഡൈനാമിറ്റ് കേപ് വെർദെയും.
സെനഗൽ എന്ന് പറഞ്ഞാൽ പിന്നെ ഫുട്ബോൾ ലോകത്തെ റിയൽ ബോസ്സ് വൈബ് ആണ്. കോംഗോയുടെ അത്രയും ദയനീയമല്ലെങ്കിലും, സെനഗലിന്റെ പാതയും അത്ര ഈസിയൊന്നുമല്ല. Started from the bottom, now they are here.
ഒരു കാലത്ത് സാമ്പത്തികമായി ഒരുപാട് സ്ട്രഗിൾ ചെയ്തവരാണ്. പക്ഷേ, കളിച്ച് ജയിക്കാൻ തുടങ്ങിയതോടെ സീൻ മാറി! പിള്ളേരുടെ മാസ്സ് പെർഫോമൻസ് കണ്ട് ഗവൺമെന്റ് ഫുൾ ഓൺ സപ്പോർട്ടുമായി കൂടെയുണ്ട്. ഗ്രാമീണ മേഖലകളിൽ ഇന്നും നല്ല അക്കാദമികളോ ഹൈടെക് സൗകര്യങ്ങളോ കുറവാണെങ്കിലും, കട്ട ടാലന്റ് ഉള്ളതുകൊണ്ട് പ്യൂമ പോലുള്ള ഇന്റർനാഷണൽ വമ്പന്മാർ ഇപ്പൊ കൂടെയുണ്ട്. ബ്രാൻഡ് സ്പോൺസർഷിപ്പ് ഒക്കെ വന്നതോടെ ടീം ഇപ്പൊ കട്ട പവറിലാണ്.
സെനഗൽ ടീം
നാലാമത്തെ ലോകകപ്പാണ്: 2002 ൽ ആദ്യമായി വന്ന് ഡിഫെൻഡിങ് ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ക്വാർട്ടർ വരെ പോയ ആ പഴയ ലയൺസ് ഓഫ് തരംഗ വൈബ് ആരും മറക്കില്ല. 2018ലും 2022ലും ആഫ്രിക്കൻ ഓറയും കരുത്ത് എന്താണെന്ന് ലോകത്തിന് വീണ്ടും വീണ്ടും കാണിച്ചുകൊടുത്തവർ. ഇത്തവണ റൗണ്ട് ഓഫ് 32-ലേക്ക് വരുന്നത് വെറുതെ കളിക്കാനല്ല, കപ്പ് തൂക്കും ലുക്കിലാണ്. കില്ലർ ഇൻസ്റ്റിങ്ക്ട്.
ഘാന ആഫ്രിക്കൻ ഫുട്ബോളിലെ ഒറിജിനൽ തീപ്പൊരിയാണ്. സാമ്പത്തിക മാന്ദ്യവും ഫണ്ടിന്റെ കുറവും കാരണം കളിക്കാർക്ക് കിട്ടേണ്ട അലവൻസും ആനുകൂല്യങ്ങളും കിട്ടിയില്ലെങ്കിലും പിള്ളേരുടെ കളി വീര്യത്തെ ഒട്ടും ബാധിക്കില്ല. Money can't buy their passion.
വലിയ ലക്ഷ്വറി അക്കാദമികളൊന്നുമല്ല, ഘാനയിലെ തെരുവുകളിൽ പൊടിപറത്തി കളിക്കുന്ന സ്ട്രീറ്റ് ഫുട്ബോൾ ആണ് ഇവരുടെ മെയിൻ പവർ ഹൗസ്. ആ റോ ടാലന്റാണ് ഏറ്റവും ഡക്കറേഷൻ. ഇത് അഞ്ചാമത്തെ ലോകകപ്പാണ്.
2006 ആദ്യമായി വന്ന്ഗ്രൂപ്പ് സ്റ്റേജിൽ വമ്പന്മാരെ ഞെട്ടിച്ചു. 2010 ലും 2014 ലും 2022ലും മെയിൻ ക്യാരക്ടർ എനർജിയായി. ഇത്തവണ റൗണ്ട് ഓഫ് 32-ലേക്ക് ഘാന വരുന്നത് പഴയ കണക്കുകളൊക്കെ തീർക്കാനും കൂടിയാണ്.

ഐവറി കോസ്‌റ്റ് എന്നാൽ ദി വാർ എലിഫന്റ്സ്. രാജ്യം മൊത്തം കൊക്കോ ഉത്പാദനത്തിലും കൃഷിയിലും ഡിപെൻഡ് ചെയ്താണ് ജീവിക്കുന്നത്. അടുത്തിടെ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് വേണ്ടി സ്റ്റേഡിയങ്ങളൊക്കെ അടിപൊളിയാക്കി. Huge glow up, no cap.
പക്ഷേ ഗ്രാസ്റൂട്ട് ലെവൽ ഡെവലപ്‌മെന്റിന് ബജറ്റ് വളരെ കുറവാണ്. അവിടെയാണ് ഇവരുടെ വൺ ആൻഡ് ഒൺലി ലെജൻഡ് എനർജി. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ കോടികൾ വാരിയെറിയുന്ന ഇവിടുത്തെ സൂപ്പർ സ്‌റ്റാറുകൾ ഫണ്ടിന്റെ കാര്യത്തിൽ ഗവൺമെന്റ് ബാക്ക്സ്റ്റെപ്പ് അടിച്ചാലും ഐവറി കോസ്റ്റ് ഫുട്ബോളിനെ ഡൗൺ ആക്കില്ല. They are funding the future.
നാലാമത്തെ ലോകകപ്പാണിത്. 2006, 2010, 2014ലും ഡെത്ത് ഗ്രൂപ്പുകളിൽപ്പെട്ടുപോയിട്ടും വമ്പന്മാരെ ശ്വാസം മുട്ടിച്ച ഗോൾഡൻ ജനറേഷൻ എറയുടെ പിൻഗാമികളാണ് ഇത്തവണയുളളത്. യൂറോപ്പിലെ സ്റ്റാറുകളുടെ കളിമിടുക്കും നാട്ടിലെ പിള്ളേരുടെ റോ ടാലന്റും കൂടിച്ചേരുമ്പോൾ, ഇത്തവണ റൗണ്ട് ഓഫ് 32-ൽ ഐവറി കോസ്റ്റ് ഫുൾ Slay.
കേപ് വെർദെ ടീം
ഇവരിൽനിന്നും വ്യത്യസ്‌തരാണ് കേപ് വെർദെ. ഒറിജിനൽ പോക്കറ്റ് ഡൈനാമിറ്റ്. ജനസംഖ്യ വെറും നാല് ലക്ഷം. പട്ടിണിയിലൊന്നുമല്ല, ടൂറിസമൊക്കെയായിജീവിക്കുന്ന മിഡിൽ-ക്ലാസ്സ് ദ്വീപ് രാജ്യം. പക്ഷേ റിസോഴ്സസ് വളരെ ലിമിറ്റഡ് ആണ്. ചൈനീസ് ഗവൺമെന്റിന്റെ സഹായത്തോടെ പണിത ഒരൊറ്റ മെയിൻ സ്റ്റേഡിയവും ഫിഫയുടെ ഫണ്ടും വെച്ചാണ് ഈ മാസ്സ് ടീമിനെ ബിൽഡ് ചെയ്തത്. Maximum output with minimum resources, pure genius.
പോർച്ചുഗൽ, നെതർലാൻഡ്സ്, ഫ്രാൻസ് എന്നിവിടങ്ങളിൽ ജനിച്ചു വളർന്ന കേപ് വെർദ വംശജരായ കളിക്കാരുടെ വമ്പൻ നിര തന്നെയുണ്ട്. അതാണ് മെയിൻ പവർഹൗസ്. യൂറോപ്യൻ അക്കാദമികളിലെ ബെസ്റ്റ് സ്കില്ലും മാതൃരാജ്യത്തോടുള്ള റിയൽ ലവ്വും കൂടി മിക്സ് ചെയ്ത് ഇവർ ഗ്രൗണ്ടിൽ ഫുൾ ഓൺ ഫയറാണ്. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇത്തവണയാണ് ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയത്. അതിപ്പോൾ വമ്പൻമാരെയൊക്കെ ഓഫ് സൈഡാക്കി റൗണ്ട് ഓഫ് 32ൽ. പോസിറ്റീവ് വൈബ്‌സ് ഓൺലി.
ഐവറി കോസ്റ്റ് ടീം
കോംഗോയുടെ ആ റോ എനർജിയും സെനഗലിന്റെ കില്ലർ ഇൻസ്റ്റിങ്ക്റ്റും ഘാനയുടെ സ്ട്രീറ്റ് പവറും ഐവറി കോസ്റ്റിന്റെ ലെജൻഡ് ബാക്കപ്പും പിന്നെ നമ്മുടെ സ്വന്തം പോക്കറ്റ് ഡൈനാമിറ്റ് കേപ് വെർദെയും. റൗണ്ട് ഓഫ് 32-ൽ ഇവരൊക്കെ ഏത് വമ്പൻ സ്രാവുകളെയാണ് വലിച്ചുകീറി ഭിത്തിയിലൊട്ടിക്കാൻ പോകുന്നത്? ഫുട്ബോൾ ലോകം മൊത്തം കട്ട ഹൈപ്പിലാണ്, ഫുൾ ഓൺ വെയ്റ്റിങ്.











0 comments