ചിലിയുടെ ഹൃദയം തകർത്ത് മെക്സിക്കോ; ഉക്രയ്നെ വീഴ്ത്തി സ്പെയ്നും ക്വാർട്ടറിൽ

mexico football.
വെബ് ഡെസ്ക്

Published on Oct 08, 2025, 07:22 AM | 1 min read

വാൽപാറൈസോ: അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ്‌ പ്രീ ക്വാർട്ടർ ആതിഥേയരായ ചിലിയെ തകർത്ത് മെക്‌സിക്കോ മുന്നേറി. ഒന്നിനെതിരെ നാലു ​ഗോളുകൾക്കാണ് മെക്സിക്കോ സ്വന്തം കാണികൾക്ക് മുന്നിൽ ആതിഥേയരെ തകർത്തത്. ഉക്രയ്നിനെ മറുപടിയില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തി സ്പെയിനും ക്വാർട്ടറിൽ പ്രവേശിച്ചു.



ടൂർണമെന്റിലെ മികച്ച പ്രകടനത്തോടെയാണ് മെക്സിക്കോ ചിലിയെ നേരിട്ടത്. പന്ത് കൈവശം വെച്ചു കളിച്ച ടീം ആദ്യ പകുതിയിൽ തന്നെ ലീഡ് എടുത്തു. 26-ാം മിനിറ്റിൽ തഹിയേൽ ജിമെനെസിലൂടെയാണ് ആദ്യ ​ഗോൾ പിറന്നത്. രണ്ടാം പകുതിയിലും ചിലിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 67-ാം മിനിറ്റിൽ ഐക്കർ ഫിംബ്രസ് ടീം ലീഡ് ഉയർത്തി. പിന്നാലെ 80, 86 മിനിറ്റുകളിലായി ഹ്യൂഗോ കാംബെറോസ് ഇരട്ട ​ഗോൾ കൂടി നേടിയതോടെ ചിലി പൂർണ്ണമായും തകര്‍ന്നു. കളിയവസാനിക്കാനിരിക്കെ 88-ാം മിനിറ്റിൽ ജുവാൻ റോസൽ ആതിഥേയർക്കായി ആശ്വാസ ​ഗോൾ മടക്കി.


ശക്തമായ സ്പെയിന്‍ കൗരമത്തിനെതിരെ ഉക്രയ്ന് പിടിച്ച് നില്‍ക്കാനായില്ല. ആദ്യപകുയിൽ തന്നെ സ്പെയിന്‍ വിജയ​ഗോൾ കണ്ടെത്തി. 24-ാം മിനിറ്റിൽ പാബ്ലോ ഗാർസിയയാണ് ടീമിനായി ​ഗോൾ നേടിയത്. പന്തടക്കം കൊണ്ടാണ് സ്പെയിൻ കൗമാരവും ഉക്രയ്നിനെ വലച്ചത്. 71 ശതമാനവും പന്ത് കൈവശം വെച്ചു. എന്നാല്‍ കൂടുതൽ ​ഗോൾ കണ്ടെത്താൻ സ്പെയിനിന് ആയില്ല. രണ്ടാം പകുതിയിലാണ് ഉ​​ക്രയിന് പന്ത് ലഭിച്ചു തുടങ്ങിയത്. എന്നാൽ കാര്യമായി ഒന്നും ചെയ്യാൻ അവർക്കും സാധിച്ചില്ല. നാളെ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീന നൈജീരിയയെയും കൊളംബിയ ദക്ഷിണാഫ്രിക്കയെയും നേരിടും.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home