Deshabhimani

അവസാന മത്സരത്തിൽ മെസി; പത്താം മിനിറ്റിൽ കളി നിർത്തിവച്ച് ആ​ദരം, അർജന്റീന മുന്നിൽ

messi last match

photo credit: AFP

വെബ് ഡെസ്ക്

Published on Oct 07, 2026, 06:15 AM | 1 min read

ബ്യൂണസ് ഐറിസ്: അർജന്റീനൻ ജേഴ്സിയിലുള്ള അവസാന മത്സരത്തിനൊരുങ്ങുന്ന ഇതിഹാസ താരം ലയണൽ മെസിക്ക് കളി നിർത്തിവച്ച് ആദരം. പത്താംമിനിറ്റിലാണ് കളി നിർത്തിവച്ച് വിടവാങ്ങുന്ന താരത്തെ ആദരിച്ചത്. ആഫ്രിക്കൻ രാജ്യമായ ബെനിനുമായുള്ള സൗഹൃദമത്സരത്തോടെയാണ് മെസി അർജന്റീനയുടെ നീലക്കുപ്പായമഴിക്കുന്നത്.


ദേശീയ​ഗാനം ആലപിച്ച സമയത്ത് മെസി വികാരാധീനനായി. മെസ്സിയുടെ ജഴ്സി നമ്പരായ പത്തിനെ സൂചിപ്പിച്ചുകൊണ്ട് മത്സരത്തിന്റെ പത്താം മിനിറ്റിൽ മത്സരം ഒരു മിനിറ്റ് നിർത്തിവച്ചു. ബെനിൻ താരങ്ങളെത്തി മെസിക്ക് ഹസ്തദാനം നൽകി. ​ഗാലറിയിൽ ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി മെസിയുടെ പേര് ആർത്തുവിളിച്ചു. അർജന്റീന- ബെനിൻ താരങ്ങളും മെസിയെ കൈയടിച്ച് ആദരിച്ചു. ബെനിൻ നായകൻ സെസി ഡി അൽമെയ്ദ പ്രത്യേക ഉപഹാരവും മെസിക്ക് സമ്മാനിച്ചു.


മത്സരത്തിൽ ഒരു ​ഗോളിന് അർജന്റീന മുന്നിലാണ്. ​ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 48ാം മിനിറ്റിൽ നിക്കോളാസ് ഓട്ടോമെന്‍ഡിയാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്. മെസിയുടെ അസിസ്റ്റിലായിരുന്നു ​ഗോൾ.



Live Updates
42 minutes agoOct 07, 2026 06:34 AM IST

അവസാനമത്സരത്തിൽ ​ഗോൾ നേടി സൂപ്പർതാരം മെസി. 71ാം മിനിറ്റിൽ പെനാൽറ്റി ​ഗോൾ

42 minutes agoOct 07, 2026 06:34 AM IST

61ാം മിനിറ്റിൽ വീണ്ടും വല കുലുക്കി നിക്കോ പാസ്. മെസിയുടെ അസിസ്റ്റിൽ തന്നെ ​ഗോൾ

42 minutes agoOct 07, 2026 06:34 AM IST

മെസിയുടെ അസിസ്റ്റിൽ 48ാം മിനിറ്റിൽ നിക്കോളാസ് ഓട്ടോമെൻഡിയുടെ ​ഗോൾ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home