Deshabhimani

'ഹോർമൂസ് കടലിടുക്കിലൂടെ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കടന്നുപോയി'; അവകാശവാദവുമായി ട്രംപ്

Trump
വെബ് ഡെസ്ക്

Published on Oct 07, 2026, 06:55 AM | 1 min read

വാഷിംഗ്ടൺ: കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയതായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ ഉയർന്ന തോതിൽ നിലവിൽ ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ വിതരണം നടക്കുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.


ഇറാനിലെ പണപ്പെരുപ്പം ഏകദേശം 300 ശതമാനത്തോളമായെന്നും സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്നുവെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുവെന്നും വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപ് കൂട്ടിച്ചേർത്തു.


അതേസമയം പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം എണ്ണവിതരണത്തെ സാരമായി ബാധിച്ചതിനാൽ ലോകത്തെ എണ്ണ ശേഖരം കുത്തനെ കുറഞ്ഞതായി സൗദി അരാംകോയുടെ വെളിപ്പെടുത്തിയിരുന്നു. അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമീൻ നാസറാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം തുടർന്നാൽ കുറഞ്ഞുപോയ ശേഖരം പഴയസ്ഥിതിയിലെത്താൻ രണ്ട് വർഷം വരെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടതോടെ പല രാജ്യങ്ങളും അടിയന്തര ആവശ്യം നിറവേറ്റാൻ വലിയ അളവിൽ ഇന്ധനം വിപണിയിലെത്തിച്ചതാണ് ശേഖരം കുറയാൻ പ്രധാന കാരണം. ഇതിനൊപ്പം എണ്ണ ഉല്പാദനം കുറഞ്ഞതും, ഹോർമുസ് അടച്ചതോടെ ഗതാഗതത്തിലും കയറ്റുമതിയിലുമുണ്ടായ തടസങ്ങളും ആഗോള വിപണിയിൽ ആശങ്ക വർധിപ്പിച്ചു.


ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ സൗദി അറേബ്യയുടെ അരാംകോയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന ഉറവിടം. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ആ​ഗോള എണ്ണ ശേഖരത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിൽ അരാംകോ മേധാവിയുടെ മുന്നറിയിപ്പ് ഏറെ പ്രധാന്യമർഹിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home