ഷെർക്കിയുടെ ഗോളിൽ നാപ്പോളിക്കെതിരെ സിറ്റിക്ക് സമനില

മാഞ്ചസ്റ്റർ : ചാമ്പ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ നാപ്പോളിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. അവസാന നിമിഷത്തിൽ റയാൻ ഷെർക്കി നേടിയ രണ്ടാം ഗോളിലാണ് സിറ്റി തോൽവി ഒഴിവാക്കിയത്. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയം മാത്രം നേടിയ സിറ്റി പോയിന്റ് പട്ടികയിൽ 6ാം സ്ഥാനത്താണ്.
മത്സരത്തിന്റെ തുടക്കത്തിൽ സിറ്റി മുന്നേറിയെങ്കിലും ആദ്യ മിനിറ്റിൽ തന്നെ ആൻഡേഴ്സന്റെ ഷോട്ട് നാപ്പോളി ഗോൾകീപ്പർ വാഞ്ജ മിലിങ്കോവിച്ച് തടുത്തു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നാപ്പോളിക്ക് ലീഡ് നേടാൻ അവസരം ലഭിച്ചെങ്കിലും, ബ്യൂക്കേമയുടെ ഹെഡർ സിറ്റി ഗോൾകീപ്പർ ജിയാൻലൂയിജി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായാണ് നാപ്പോളി മുന്നിലെത്തിയത്. റാസ്മസ് ഹോയ്‌ലുണ്ട് ആണ് 55ാ മിനിറ്റിൽ നാപ്പോളിക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ സിറ്റി സമ്മർദത്തിലായി. ജെറമി ഡോകുവിനെ കളത്തിലിറക്കിയതോടെ സിറ്റിയുടെ ആക്രമണത്തിന് വേഗം കൂടി. 67ാം മിനിറ്റിൽ അയൂബ് ബൗദ്ദി സിറ്റിക്കായി സമനില ഗോൾ നേടി. ക്ലബിനായി താരം നേടിയ ആദ്യ ഗോളായിരുന്നു ഇത്.
76-ാം മിനിറ്റിൽ നാപ്പോളി വീണ്ടും തിരിച്ചടിച്ചു. നോവ ലാങ് പന്ത് വലയിലെത്തിച്ചതോടെ സിറ്റിക്ക് വീണ്ടും സമ്മർദ്ദമേറി. തോൽവി മുന്നിൽക്കണ്ട സിറ്റിയെ അവസാന നിമിഷം ഷെർക്കി രക്ഷിക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.








0 comments