print edition ഇൗ ഗോൾ പൊന്നനിയത്തിക്ക്

ദിബ്രുഗഢ്
ഗോൾ നേടിയശേഷം എം വിഘ്‌നേഷ് വലതുമൂലയിലേക്ക് ഓടിയെത്തി. വലതുകൈയിലെ തോളോടുചേർന്ന് പച്ചകുത്തിയത് ഉയർത്തികാണിച്ചു. കുഞ്ഞനിയത്തി ഷാലുവിന്റെ മുഖം പതിച്ച ‘ടാറ്റു’വിൽ ‘ഇൗ സഹോദരി മറ്റൊരു അമ്മയാണ്’ എന്നെഴുതിയിരുന്നു.
സഹോദരി ഷാലുവിനാണ് വിഘ്‌നേഷ് പഞ്ചാബിനെതിരെ സെമിയിൽ നേടിയ ഗോൾ സമർപ്പിച്ചത്. ഇരുപത്തൊമ്പതുകാരന്റെ ആദ്യ ഗോളാണ്. ‘ഞങ്ങൾ മൂന്ന് ചേട്ടൻമാർക്ക് ഒറ്റ പെങ്ങളാണവൾ. കളത്തിലും പുറത്തും എന്നുമെനിക്കൊപ്പമുണ്ട്. ഇത്തവണ ഗോൾ നേടാത്തതിൽ വിഷമമുണ്ടായിരുന്നു. സെമിയിൽ ഉറപ്പായും ഗോളടിക്കുമെന്ന് ആത്മവിശ്വാസം നൽകിയത് അവളാണ്. അതിനുള്ള സമ്മാനമാണിത്. അനിയത്തിക്കാണ് ഇൗ ഗോൾ’–വിഘ്‌നേഷ് പറയുന്നു.
അഞ്ചാം സന്തോഷ് ട്രോഫി കുപ്പായമിടുന്ന മുന്നേറ്റക്കാരൻ തമിഴ്‌നാട് സ്വദേശിയാണ്. കന്യാകുമാരിയിലെ പൂത്തുറയാണ് സ്വദേശം. കേരളത്തിന്റെ അതിർത്തി ഗ്രാമമാണ്. വിഘ്‌നേഷ് കളിച്ചത് മുഴുവൻ കേരളത്തിനായാണ്. എട്ട് വർഷമായി കെഎസ്‌ഇബി താരമാണ്. പിതാവ്: മരിയസ്റ്റർ. മാതാവ്: ഫ്ലോറ.









0 comments