വീണ്ടും മെസി മാജിക്, ഒരു ഗോൾ, മൂന്ന് അസിസ്റ്റ്; മയാമി ഈസ്റ്റേൺ കോൺകാകാഫ് ഫൈനലിൽ

ഒഹിയോ: കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ ഇന്റർ മയാമി കുതിപ്പ് തുടരുന്നു. എഫ്‌സി സിൻസിനാറ്റിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് മയാമി എംഎൽഎസ് ഈസ്റ്റേൺ കോൺകാകാഫ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നിർണായക മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി ഗോളടിച്ചും അടിപ്പിച്ചുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്.
തുടക്കം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മയാമി, മെസിയുടെ മികവിലൂടെയാണ് ആധികാരിക ജയം സ്വന്തമാക്കിയത്. കളിയുടെ 19-ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ മെസി ടീമിന് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ മയാമി . സിൻസിനാറ്റിയുടെ പ്രതിരോധനിരയിൽ വിള്ളലുകൾ വീഴ്ത്തി മുന്നേറ്റങ്ങൾ നടത്തി. മിഡ്ഫീൽഡ് കൃത്യതയോടെ പന്ത് തട്ടിയപ്പോൾ കളി പുരോഗമിക്കുന്തോറും മിയാമി കൂടുതൽ മികച്ച അവസരങ്ങൾ ലഭിച്ചു.
57-ാം മിനിറ്റിൽ മാറ്റിയോ സിൽവെറ്റിയിലൂടെ ടീം ലീഡ് ഉയർത്തി. ബോക്സിനുള്ളിലേക്ക് മെസിയുടെ കൃത്യതയാർന്ന് പാസ് എളുപ്പത്തിൽ ഗോളാക്കി മാറ്റാൻ സിൽവെറ്റിക്കായി. പിന്നാലെ 63, 74 മിനിറ്റുകളിൽ ടഡിയോ അലെൻഡെ മയാമിയ്ക്കായി ഗോൾ കണ്ടത്തി. മെസി തന്നെയാണ് ഈ ഗോളുകൾക്കും വഴിയൊരുക്കിയത്.







0 comments