കൂത്തുപറമ്പിന്റെ അമര സ്‌മരണ വീണ്ടും; നാളെ റാലിയും പൊതുയോഗവും

കണ്ണൂർ: അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ അമര സ്‌മരണ പുതുക്കാൻ വീണ്ടും നാട്. ചൊവ്വാഴ്‌ചയാണ് രക്തസാക്ഷിദിനം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിനിടെയാണ് ഇത്തവണ ദിനാചരണം. ഏരിയകളിൽ വൈകിട്ട് നടക്കുന്ന അനുസ്‌മരണ റാലിയിലും പൊതുയോഗത്തിലും സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കൾ പങ്കെടുക്കും.
കൂത്തുപറമ്പിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ പങ്കെടുക്കും. പെരളശേരിയിൽ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ബിനോയി കുര്യൻ, കെ അനുശ്രീ എന്നിവർ സംസാരിക്കും.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി പയ്യന്നൂരിലും കെ കെ ശൈലജ പാപ്പിനിശേരിയിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് മട്ടന്നൂരിലും ഉദ്‌ഘാടനംചെയ്യും. തളിപ്പറമ്പിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ, മാടായിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, പെരിങ്ങോത്ത് ജില്ലാ ട്രഷറർ കെ ജി ദിലീപും ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ് കണ്ണൂരിലും പി എം അഖിൽ ആലക്കോട്ടും പി പി അനിഷ ശ്രീകണ്ഠപുരത്തും പാനൂരിൽ എസ് കെ സജീഷും പേരാവൂരിൽ നിതീഷ് നാരായണനും ഉദ്ഘാടനം ചെയ്യും.
പിണറായിയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. എസ് ഷിജുഖാനും അഞ്ചരക്കണ്ടി കുടുക്കിമെട്ടയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സലും ഉദ്ഘാടനം ചെയ്യും. സി ബാബു ദിനാചരണം കുണ്ടുചിറയിൽ ടി വി രാജേഷും മധു ദിനാചരണം കല്ലിൽതാഴെ ജെയ്ക് സി തോമസും ഉദ്ഘാടനം ചെയ്യും. കണ്ണാടിപ്പറമ്പിൽ എം വിജിൻ എംഎൽഎയും ഇരിട്ടിയിൽ ജംഷീദലി മലപ്പുറവും ഉദ്ഘാടനം ചെയ്യും.







0 comments