ലാലീഗ: റയോ വല്ലെക്കാനോയെ സമനിലയിൽ തളച്ച് ജിറോണ

SCREEN GRABBED IMAGE
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയോ വല്ലെക്കാനോയെ സമനിലയിൽ തളച്ച് ജിറോണ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.മത്സരം സമനിലയായതോടെ റയോ വല്ലെക്കാനോയ്ക്ക് 43 പോയിന്റും ജിറോണയ്ക്ക് 39 പോയിന്റുമായി.
ലീഗ് ടേബിളിൽ റയോ വല്ലെക്കാനോ 10-ാം സ്ഥാനത്തും ജിറോണ 17-ാം സ്ഥാനത്തുമാണുള്ളത്. റയോ വല്ലെക്കാനോയ്ക്ക് വേണ്ടി അലെമാവോ ആണ് ഗോൾ നേടിയത്. ജിറോണയ്ക്കായി സ്റ്റുവാനിയാണ് ഗോൾ കണ്ടെത്തിയത്.











0 comments