print edition വീണ്ടും എംബാപ്പെ

മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണയുമായുള്ള കിരീടപ്പോരാട്ടം ശക്തമാക്കി റയൽ മാഡ്രിഡ്. വലെൻസിയയെ രണ്ട് ഗോളിന് തോൽപ്പിച്ച് ലീഗിൽ തുടർച്ചയായ ഏഴാം ജയം സ്വന്തമാക്കി. അൽവാരോ കറാറെസും കിലിയൻ എംബാപ്പെയും ഗോളടിച്ചു.
എംബാപ്പെയുടെ സീസണിലെ 38-–ാം ഗോളാണ്. സസ്‌പെൻഷനിലുള്ള വിനീഷ്യസ് ജൂനിയറും പരിക്കുകാരണം ജൂഡ് ബെല്ലിങ്‌ഹാമും കളിച്ചില്ല. ഒന്നാമതുള്ള ബാഴ്‌സയെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് റയൽ.










0 comments