print edition റോണോക്കൊപ്പം എംബാപ്പെ ; റയലിനായി ഒരു കലണ്ടർ വർഷം 59 ഗോൾ

മാഡ്രിഡ്
റയൽ മാഡ്രിഡിനായി ഒരു കലണ്ടർ വർഷം കൂടുതൽ ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിന് ഒപ്പമെത്തി കിലിയൻ എംബാപ്പെ. ഇരുവർക്കും 59 ഗോളാണ്.
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ സെവിയ്യക്കെതിരെ പെനൽറ്റിയിലൂടെ ലക്ഷ്യം കണ്ടതോടെയാണ് എംബാപ്പെ 2013ൽ റൊണാൾഡോ കുറിച്ച നേട്ടത്തിനൊപ്പമെത്തിയത്. 59 കളിയിൽനിന്നാണ് നേട്ടം. റൊണാൾഡോയ്‌ക്ക് 50 കളിയിൽനിന്നാണ് 59 ഗോൾ. കഴിഞ്ഞ സീസണിലാണ് ഫ്രഞ്ച് മുന്നേറ്റക്കാരനും ക്യാപ്‌റ്റനുമായ എംബാപ്പെ റയലിലെത്തിയത്. സെവിയ്യക്കെതിരെ ഗോളടിച്ചശേഷം റൊണാൾഡോയുടെ വിജയാഘോഷം ഇരുപത്തേഴുകാരൻ പകർത്തി. ‘റൊണാൾഡോ എന്റെ ആരാധനപുരുഷനാണ്.
അദ്ദേഹത്തിന്റെ റെക്കോഡിന് അരികിലെത്തുക എന്നത് മഹത്തായ നേട്ടമായി കരുതുന്നു’–എംബാപ്പെ പറഞ്ഞു. സെവിയ്യക്കെതിരെ റയൽ 2–0ന് ജയിച്ചു.










0 comments