Deshabhimani

യുവേഫ നേഷൻസ് ലീഗ്; കോസോവോ - ഇസ്രയേൽ മത്സരം സമനിലയിൽ

UEFA Kosova

ടീം കോസോവോ|Photo: AP

വെബ് ഡെസ്ക്

Published on Nov 14, 2026, 09:56 PM | 1 min read

പ്രിസ്റ്റിന : യുവേഫ നേഷൻസ് ലീഗ് ബി ഗ്രൂപ്പ് മൂന്നിൽ കോസോവോയും ഇസ്രയേലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കോസോവോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോളൊന്നും പിറന്നില്ല.


62-ാം മിനിറ്റിൽ ഇസ്രയേൽ രണ്ട് പകരക്കാരെ കളത്തിലിറക്കി. പിന്നാലെ കോസോവോയും താരങ്ങളെ മാറ്റിയിറക്കി. എന്നാൽ പ്രതിരോധം മറികടന്ന് ഗോൾ നേടാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home