ad
Deshabhimani

print edition ഇന്ത്യ – ഹോങ്കോങ് 
നാളെ കൊച്ചിയിൽ

Kochi JNI Stadium

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം

avatar
സ്വന്തം ലേഖകൻ

Published on Mar 30, 2026, 03:58 AM | 1 min read

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര ഫുട്ബോള്‍ മത്സരത്തിന് ആവേശം നിറയ്ക്കാനൊരുങ്ങി കൊച്ചി. ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഇന്ത്യ – ഹോങ്കോങ് മത്സരത്തിന് നാളെ രാത്രി ഏഴിന്‌ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം വേദിയാകും.


പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൊച്ചിയില്‍ പന്തു തട്ടാന്‍ എത്തുന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവര്‍ ടീമിലുണ്ട്‌.


'ടിക്കറ്റ്ജിനി' ഓണ്‍ലൈന്‍ ആപ്പ് വഴിയും സ്‌റ്റേഡിയം കൗണ്ടര്‍ വഴിയും ഇതിനോടകം പതിനായിരം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 149 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരുടീമുകളും ഇന്ന്‌ വൈകീട്ട്‌ മാധ്യമങ്ങളെ കാണും. രാവിലെ ഒമ്പതു മുതല്‍ 10 വരെ ഇന്ത്യന്‍ ടീമും വൈകിട്ട് ആറു മുതല്‍ ഏഴുവരെ ഹോങ്കോങ് ടീമും സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും.


2016 മാർച്ചിൽ തുർക്ക്മെനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യ അവസാനമായി ഇവിടെ കളിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home