ad
Deshabhimani

ഓർമയ്‌ക്ക്‌ സല്യൂട്ട്‌ ; കേരള പൊലീസ് ഫുട്ബോൾ ടീമിന് 40

kerala police football team

കേരള പൊലീസിന്റെ 40–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരൻനായർ 
സ്റ്റേഡിയത്തിൽ നടന്ന പ്രദർശനമത്സരത്തിൽ ഐ എം വിജയൻ / ഫോട്ടോ: ജി പ്രമോദ്

വെബ് ഡെസ്ക്

Published on Feb 09, 2025, 12:00 AM | 1 min read


തിരുവനന്തപുരം : കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ വീരഗാഥയ്‌ക്ക്‌ 40 വർഷം തികഞ്ഞ ആഘോഷവേളയിൽ കളിക്കളത്തിലെ പഴയ പടക്കുതിരകൾ ഒത്തുചേർന്നു. ഐ എം വിജയനും യു ഷറഫലിയും പാപ്പച്ചനും ഉൾപ്പെടെ മുപ്പതോളം മുൻതാരങ്ങൾ പഴയ ജേഴ്സിയിൽ അണിനിരന്നു.


കുരികേശ് മാത്യു, ഐ എം വിജയൻ, കെ ടി ചാക്കോ, പി പി തോബിയാസ്‌, ഹബീബ്‌ റഹ്‌മാൻ തുടങ്ങിയവർ അണിനിരന്ന പൊലീസ് ടീം വി പി ഷാജിയും സേവിയർ പയസും ഉൾപ്പെട്ട കേരള ഇലവനെ 2–-1ന്‌ തോൽപ്പിച്ചു. ബഷീറും സക്കീറും പൊലീസിനായി ഗോളടിച്ചു. ആശ്വാസഗോൾ രഞ്‌ജിത്‌ കുന്നുമ്മലിന്റേതാണ്‌.


ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ ഒത്തുചേരലും വാർഷികാഘോഷവും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐ എം വിജയൻ, മുൻ പരിശീലകരായ എ എം ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി വിജയൻ എന്നിവർക്കൊപ്പം അന്നത്തെ ടീം സഹായി സാബുവിനെയും ആദരിച്ചു.


kerala police football team



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home