സൂപ്പർ കപ്പിൽ മുംബൈയോട് ഒറ്റ ഗോളിന് തോറ്റു
print edition പിഴവുഗോളിൽ പുറത്ത് ; സെമി കാണാതെ ബ്ലാസ്‌റ്റേഴ്‌സ്

മുംബെെക്കെതിരെ ബ്ലാസ്--റ്റേഴ്സിന്റെ തിയാഗോ ആൽവേസിന്റെ മുന്നേറ്റം
ഫത്തോർദ
മുംബൈ സിറ്റി എഫ്‌സിയോട് പിഴവുഗോളിൽ വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മടങ്ങി. സൂപ്പർ കപ്പ് ഫുട്‌ബോളിന്റെ സെമിയിലേക്ക് മുന്നേറാൻ സമനിലമാത്രം മതിയാകുമായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം പിഴവുഗോൾ വഴങ്ങുകയായിരുന്നു. മുഹമ്മദ് സഹീഫിന്റെ ദേഹത്തുതട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. ഒറ്റ ഗോൾ ജയത്തോടെ മുംബൈ സെമിയിലെത്തി. പ്രതിരോധക്കാരൻ സന്ദീപ് സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്. സെമിയിൽ മുംബൈ എഫ്‌സി ഗോവയെ നേരിടും. ഇൗസ്‌റ്റ് ബംഗാളും പഞ്ചാബ് എ-ഫ-്‌സിയും തമ്മിലാണ് മറ്റൊരു സെമി.
തുടർച്ചയായ രണ്ട് കളി ജയിച്ചുവന്ന ബ്ലാസ്‌റ്റേഴ്‌സ് ആത്മവിശ്വാസത്തോടെയാണ് മുംബൈക്കെതിരെ പന്ത് തട്ടിയത്. പോർച്ചുഗൽ മുന്നേറ്റക്കാരൻ തിയാഗോ ആൽവേസിനെ ഉൾപ്പെടുത്തിയാണ് പരിശീലകൻ ഡേവിഡ് കറ്റാല ടീമിനെ കളത്തിലിറക്കിയത്. ഒന്നാന്തരം പ്രതിരോധവുമായി കളി മുന്നേറി. മുംബൈ ആക്രമണങ്ങളെ കൃത്യമായി ചെറുത്തു.
ഇതിനിടെ അനാവശ്യ ഫൗളിലൂടെ സന്ദീപ് കാർഡ് വഴങ്ങി പുറത്തുപോയത് കറ്റാലയുടെ തന്ത്രങ്ങളെ ബാധിച്ചു. രണ്ടാംപകുതി മുഴുവൻ പത്ത് പേരുമായി കളിക്കേണ്ടി വന്നത് ക്ഷീണമായി. സമനില ഉറപ്പിച്ച ഘട്ടത്തിലാണ് മുംബൈ താരം ജോർജ് ഡയസിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ സഹീഫ് പിഴവുഗോൾ വഴങ്ങിയത്. ഫ്രെഡിയുമായുള്ള ധാരണപ്പിശകിനിടെ പന്ത് സഹീഫിന്റെ ദേഹത്തുതട്ടി വലയിലാവുകയായിരുന്നു.









0 comments