ഐഎസ്എൽ കിക്കോഫ് ഒക്ടോബർ 10ന്: 163 മത്സരങ്ങൾ

ഐഎസ്എൽ ട്രോഫി| Photo: Social Media
പനാജി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഒക്ടോബർ 10ന് തുടക്കമാകും. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ മാത്രമായി ചുരുങ്ങിയ ലീഗ് ഇത്തവണ പരമ്പരാഗത ഹോം-എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തും. എട്ട് മാസത്തോളം നീളുന്ന സീസണിൽ ആകെ 163 മത്സരങ്ങളാണ് നടക്കുക. ക്ലബ്ബുകൾക്ക് കൂടുതൽ നിയന്ത്രണമുള്ള പുതിയ മാതൃകയിലാണ് ഇത്തവണ ഐഎസ്എൽ നടക്കുന്നത്.
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് പതിവുപോലെ ഷീൽഡ് ലഭിക്കും. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേഓഫ് ഘട്ടത്തിൽ ഐഎസ്എൽ കപ്പിനായി പോരാടും. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എന്നീ കൊൽക്കത്തൻ ക്ലബ്ബുകൾ ഒഴികെ ഭൂരിഭാഗം ടീമുകളും ഇത്തവണ താരങ്ങളെ സ്വന്തമാക്കുന്നതിൽ ജാഗ്രത പുലർത്തിയാണ് മുന്നോട്ടുപോയത്. അതേസമയം, പുതിയ സീസൺ ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകുന്നതാണെന്നാണ് വിലയിരുത്തൽ.
മത്സരാധിഷ്ഠിതമായ സമഗ്ര കലണ്ടർ ഒരുക്കുക, ഇന്ത്യൻ താരങ്ങളിലെ നിക്ഷേപം വർധിപ്പിക്കുക, കൂടുതൽ ശക്തവും സുസ്ഥിരവുമായ ഫുട്ബോൾ സംവിധാനത്തിന് അടിത്തറയിടുക എന്നിവയാണ് ക്ലബ്ബുകളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.









0 comments