print edition മാളവിക സാധ്യതാ ടീമിൽ

ന്യൂഡൽഹി : ഇറാൻ, നേപ്പാൾ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ സാധ്യതാ പട്ടികയിൽ മലയാളി താരം പി മാളവികയും. 25 അംഗ ടീമിലാണ് കാസർകോട്ടുകാരി ഉൾപ്പെട്ടത്. നാളെ മുതൽ കൊൽക്കത്തയിലാണ് ക്യാന്പ്. അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനുള്ള ഒരുക്കമാണ് ക്രിസ്‌പിൻ ഛേത്രി പരിശീലകനായ ഇന്ത്യൻ ടീമിന്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ മാളവിക ദേശീയ കുപ്പായത്തിൽ ഗോൾ നേടിയിരുന്നു.









0 comments