ad
Deshabhimani

ഇന്ത്യക്ക് വമ്പൻ പോരാട്ടങ്ങൾ; ബ്രസീലിന് പിന്നാലെ ഉറുഗ്വേയും, മത്സരം കൊൽക്കത്തയിൽ

Football

Photo: Reuters

വെബ് ഡെസ്ക്

Published on Aug 27, 2026, 07:04 PM | 1 min read

കൊൽക്കത്ത : രണ്ട് തവണ ലോകകപ്പ് ജേതാക്കളും ലാറ്റിൻ അമേരിക്കൻ ശക്തികളുമായ ഉറുഗ്വേ സൗഹൃദ മത്സരത്തിന് ഇറങ്ങുന്നു. ഒക്ടോബർ 6ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിലാണ് (സാൾട്ട് ലേക്ക് സ്റ്റേഡിയം) പോരാട്ടം. ഫിഫ വിൻഡോ തുറക്കുന്നതിന്റെ ഭാഗമായി 11 ദിവസത്തിനുള്ളിൽ മുൻനിര ടീമുകളുമായി ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങും.


സെപ്റ്റംബർ 26ന് ബംഗളൂരുവിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പനാമയെ നേരിടും. തുടർന്ന് ഒക്ടോബർ 3ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ കൊൽക്കത്തയിലും നേരിടും.1930ലും 1950ലും ലോകകപ്പ് മുത്തമിട്ട ഉറുഗ്വേയ്‌ക്കെതിരായ മത്സരം ഇന്ത്യൻ യുവതാരങ്ങൾക്ക് വലിയൊരു അനുഭവമാകും.


ഐഎസ്എൽ ടീമായ മുംബൈ സിറ്റി എഫ്സി മുൻ താരമായ ഡീഗോ ഫോർലാനാണ് നിലവിൽ ഉറുഗ്വേയുടെ പരിശീലകൻ. ലോകകപ്പിൽ അനുഭവസമ്പത്തുള്ള ബ്രസീൽ, ഉറുഗ്വേ, പനാമ എന്നീ പ്രമുഖ ടീമുകൾക്കെതിരെ ഒരൊറ്റ ഫിഫ വിൻഡോയിൽ ബൂട്ടുകെട്ടാൻ സാധിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് നാഴികക്കല്ലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home