Deshabhimani

ഇന്ത്യ-ബ്രസീൽ പോരാട്ടം; ആദ്യ ഇലവനിൽ മൂന്ന് മലയാളികൾ

ind vs brazil
വെബ് ഡെസ്ക്

Published on Oct 03, 2026, 06:55 PM | 1 min read

കൊൽക്കത്ത: ഇന്ത്യ-ബ്രസീൽ ഫുട്ബോൾ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ആദ്യ ഇലവനിൽ മൂന്ന് മലയാളികൾ. സഹൽ,ആഷിഖ്, ബിജോയ് എന്നിവരാണ് ആദ്യ ഇലവനിൽ ഇടം നേടിയത്.


മറുവശത്ത് ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ആദ്യ ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്. മത്സരത്തിനായി ബ്രസീൽ ടീം സ്റ്റേഡിയത്തിൽ എത്തി. താരങ്ങൾ ഗ്രൗണ്ടിലെത്തി മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.


ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്കും ആവേശം പകരുന്ന വാർത്തയാണ്. ബ്രസീൽ താരനിരയ്ക്കെതിരെ ഇന്ത്യൻ താരങ്ങൾ എങ്ങനെ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രാത്രി 7. 30 നാണ് കൊൽക്കത്തയിൽ മത്സരം


അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍, ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പുരുഷ ദേശീയ ടീമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ ബ്രസീലിനെ നേരിടുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home