Deshabhimani

ബ്രസീലിന് മുന്നിൽ പൊരുതി വീണ് ഇന്ത്യ; ജയം എതിരില്ലാത്ത 4 ഗോളുകൾക്ക്

indian foootball team
വെബ് ഡെസ്ക്

Published on Oct 03, 2026, 09:49 PM | 1 min read

കൊൽക്കത്ത: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെതിരായ ചരിത്ര സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് 4 -0 ന്റെ തോൽവി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായ ഇന്ത്യ രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല.


ആദ്യ പകുതിയിൽ എസ്തേവാവോയും പെഡ്രോയുമാണ് ബ്രസീലിനായി വലകുലുക്കിയത്. രണ്ടാം പകുതിയിൽ സാമുവൽ ലിനോ ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലിനോ തന്നെ വീണ്ടും ഗോൾ നേടി ബ്രസീലിന്റെ വിജയം 4-0 ആക്കി.


രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആക്രമണാത്മകമായാണ് കളിച്ചത്. 53-ാം മിനിറ്റിൽ റയാൻ വില്ല്യംസിന്റെ ശക്തമായ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ തടഞ്ഞു. പിന്നാലെ മൻവീർ സിങ്ങിനും മികച്ച അവസരം ലഭിച്ചു.


64-ാം മിനിറ്റിൽ റയാൻ വില്ല്യംസ് ബ്രസീൽ പ്രതിരോധത്തെ മറികടന്ന് തൊടുത്ത ഷോട്ട് ഗോൾലൈനിൽ നിന്ന് ബ്രസീൽ താരം ക്ലിയർ ചെയ്തതോടെ ഇന്ത്യ ഗോൾ നേടുന്നതിന് തൊട്ടടുത്തെത്തി. 66-ാം മിനിറ്റിലും മൻവീറിന്റെ പാസിൽ റയാൻ വില്ല്യംസിന് അവസരം ലഭിച്ചെങ്കിലും ഷോട്ട് ലക്ഷ്യം കണ്ടില്ല.


മത്സരത്തിന്റെ അവസാന ഘട്ടത്തിലും ഇന്ത്യ ആക്രമണം തുടർന്നു. എന്നാൽ ബ്രസീൽ പ്രതിരോധം അവസരങ്ങൾ തടഞ്ഞു. റയാൻ വില്ല്യംസിനെയും മൻവീർ സിങ്ങിനെയും പിന്നീട് പരിശീലകൻ ഖാലിദ് ജമീൽ പിൻവലിച്ചു.


വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ബ്രസീൽ ടീമിനെതിരെ ഇന്ത്യക്ക് ഗോൾ നേടാനായില്ലെങ്കിലും നിരവധി ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലൂ ടൈഗേഴ്സിന് സാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home