ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ച താൽക്കാലിക ഡോക്ടറെ പുറത്താക്കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്, മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ താൽക്കാലിക ഡോക്ടറെ പുറത്താക്കി. എൻഎച്ച്എമ്മിന് കീഴിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് സേവനത്തിൽ നിന്നും നീക്കിയത്.
ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. സെപ്തംബർ ഒന്നിന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടത്തിയ പരിപാടിയിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
ഡോ സിദ്ധാർഥിന്‍റെ പ്രവർത്തനം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടകൾക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്കലംഘനവും ആണെന്നുമുള്ള വാദമുയർത്തിയാണ് പുറത്താക്കിയത്. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യാ ദയാനന്ദൻ ആണ് നടപടി ഉത്തരവ് ഇറക്കിയത്.








0 comments