Deshabhimani

എൽഡിഎഫ് സർക്കാർ തറക്കല്ലിട്ട പദ്ധതിയെ 'പുതിയ പദ്ധതിയാക്കി' സതീശൻ; നുണ വീണ്ടും പൊളിഞ്ഞു

V D Satheesan Lie

പിണറായി വിജയന്‍ തറക്കല്ലടില്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നു, വി ഡി സതീശന്‍

വെബ് ഡെസ്ക്

Published on Oct 03, 2026, 10:54 PM | 1 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ തറക്കല്ലിട്ട കോഴിക്കോട് ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയാ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയെ പുതിയ പദ്ധതിയാക്കി അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ നുണ. കോഴിക്കോ‌ട് വച്ചുനടന്ന ഹൈലൈറ്റ് സൈബർ ടവറിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ വേദിയിലായിരുന്നു സതീശൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ചത്. ഇന്ന് ഞങ്ങളൊരു വലിയ പ്രൊജക്ട് അനൗൺസ് ചെയ്തു. 71 കോടി രൂപയുടെ പ്രൊജക്ട്. ഇന്ത്യയിൽ ആദ്യമായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർ​ഗൻ ട്രാസ്പ്ലാന്റേഷൻ കോഴിക്കോട് തുടങ്ങുകയാണ് എന്നായിരുന്നു സതീശന്റെ പ്രഖ്യാപനം.


മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ചേവായൂരിൽ തറക്കല്ലിട്ട പദ്ധതിയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് (KIOTT). 2026 ഫെബ്രുവരി 7-നായിരുന്നു തറക്കല്ലിടൽ ചടങ്ങ് നടന്നത്. ഫെബ്രുവരി 6-ാം തീയതി ഇതുസംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പും പങ്കുവെച്ചിരുന്നു. ചേവായൂരിൽ നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പിണറായി വിജയൻ യൂട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് (KIOTT) നിർമ്മാണോദ്ഘാടനം എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


pinarayi kozhikodeപിണറായി വിജയന്‍ തറക്കല്ലടില്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നു, ഫെബ്രുവരി 6 ന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്


നിസ്സഹായരായ മനുഷ്യർക്ക് മുന്നിൽ പുതിയ ജീവിതത്തിൻ്റെ വെളിച്ചവും പ്രതീക്ഷയും പകരാൻ ഉതകുന്ന ഇത്തരമൊരു പദ്ധതി ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് നടപ്പാകുന്നത്. പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവൽക്കരിച്ചും എല്ലാ വിഭഗാം ജനങ്ങൾക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദലിൻ്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് മാറുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.


Pinarayi post പിണറായി വിജയന്‍ ഫെബ്രുവരി 6 -ാം തീയതി പങ്കുവെച്ച പോസ്റ്റില്‍ നിന്നും


വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ തുടങ്ങി സങ്കീർണ്ണമായ എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇവിടെ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുമെന്നും മാസങ്ങൾക്കു മുൻപ് പറഞ്ഞ പിണറായി വിജയന്റെ അതേ വാക്കുകൾ തന്നെയാണ് ഇന്ന് ചടങ്ങിൽ സതീശനും ആവർത്തിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലുമായി പകൽപോലെ തെളിവുകൾ നിരന്നുകിടക്കുമ്പോഴും മുഖ്യമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട് പച്ചക്കള്ളം വിളിച്ചുപറയുകയാണ് വി ഡി സതീശൻ.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home