ad
Deshabhimani

print edition മൂക്കുകുത്തി വീണു ; ഫിഫ റാങ്കിങ്‌ പട്ടികയിൽ ഇന്ത്യ 142–ാമത്‌

2026 Fifa World Cup
വെബ് ഡെസ്ക്

Published on Nov 21, 2025, 12:07 AM | 1 min read


ന്യൂഡൽഹി

ഒന്പത്‌ വർഷത്തിനിടെയുള്ള ഏറ്റവും മോശം റാങ്കിൽ ഇന്ത്യ. ഫിഫ ഫുട്‌ബോൾ റാങ്കിങ്‌ പുതിയ പട്ടികയിൽ 142–ാം സ്ഥാനത്തേക്കാണ്‌ ഇന്ത്യ കൂപ്പുകുത്തിയത്‌. ആറ്‌ പടി താഴോട്ടായി.


ഏഷ്യൻ കപ്പ്‌ യോഗ്യതാ റ‍ൗണ്ടിൽ ഖാലിദ്‌ ജമീൽ പരിശീലിപ്പിക്കുന്ന ടീം ബംഗ്ലാദേശിനോട്‌ തോറ്റിരുന്നു. 2003നുശേഷം ആദ്യമായാണ്‌ ഇന്ത്യ ബംഗ്ലാദേശിനോട്‌ തോൽക്കുന്നത്‌. 2016ൽ 148–ാം റാങ്കിലെത്തിയതാണ്‌ ഇതിനുമുന്പുള്ള മോശം പ്രകടനം. 2023 ഡിസംബറിൽ 102ലേക്ക്‌ മുന്നേറി. ശേഷം തകർച്ചയായിരുന്നു.


സ്‌പെയ്‌ൻ പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ബ്രസീൽ നേട്ടമുണ്ടാക്കി. പുതിയ പട്ടികയിൽ രണ്ട്‌ പടി കയറി അഞ്ചാമതാണ്‌. പോർച്ചുഗൽ ആറാംസ്ഥാനത്തേക്കിറങ്ങി. ലോക ചാമ്പ്യൻമാരായ അർജന്റീന രണ്ടാമത്‌ തുടർന്നു. ഫ്രാൻസും ഇംഗ്ലണ്ടുമാണ്‌ മൂന്നും നാലും സ്ഥാനങ്ങളിൽ. നെതർലൻഡ്‌സ്‌ (7), ബൽജിയം (8), ജർമനി (9), ക്രൊയേഷ്യ (10) ടീമുകളാണ്‌ ആദ്യ പത്തിൽ. ഏഷ്യയിൽനിന്ന്‌ ഉസ്‌ബെക്കിസ്ഥാൻ അഞ്ച്‌ പടി കയറി 50–ാം റാങ്കിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home