Deshabhimani

സാഫ് ചാമ്പ്യൻഷിപ്പ്; ഭൂട്ടാനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ

SAFF Cup

Photo: Sports Star

വെബ് ഡെസ്ക്

Published on Nov 14, 2026, 04:45 PM | 1 min read

ധാക്ക : ഭൂട്ടാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആവേശകരമായ സെമിയിൽ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വിജയം സ്വന്തമാക്കിയത്. പി വി വിഷ്ണുവും നായകൻ ചിംഗ്ലൻസന സിങ്ങുമാണ് ഇന്ത്യക്കായി വലകുലുക്കിയത്.


മത്സരത്തിന്റെ എട്ടാം മിനിറ്റിൽ പി വി വിഷ്ണുവിലൂടെ ഇന്ത്യ ലീഡ് നേടി. ഖൈമിൻതാങ് ലുങ്‌ഡിമിന്റെ പാസ് സ്വീകരിച്ച വിഷ്ണു മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ചു. 27-ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ലഭിച്ച അവസരം ലഭിച്ച നായകൻ ചിംഗ്ലൻസന സിങ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഭൂട്ടാൻ തിരിച്ചടിച്ചു. 48-ാം മിനിറ്റിൽ ടോബ്ഡനാണ് ഭൂട്ടാനായി ഗോൾ നേടിയത്. ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയ്ക്കുശേഷം ഗോൾ അനുവദിക്കുകയായിരുന്നു. 53-ാം മിനിറ്റിൽ ഭൂട്ടാന്റെ ഗോൾശ്രമം ഇന്ത്യൻ ഗോൾകീപ്പർ അർഷ് അന്വർ ഷെയ്ഖ് മികച്ച സേവിലൂടെ തടഞ്ഞു. 65-ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വാർ പരിശോധനയ്ക്കുശേഷം റഫറി പിൻവലിച്ചതും നിർണായകമായി.


അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഭൂട്ടാൻ ശക്തമായി ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. 85-ാം മിനിറ്റിൽ സുഹൈൽ ഭട്ടിന്റെ ഷോട്ട് ക്രോസ്‌ബാറിൽ തട്ടി മടങ്ങി. ഇഞ്ചുറി ടൈമിലും ഭൂട്ടാൻ സമനിലയ്ക്കായി അവസരം സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home