ഡെംബെലേ.. ഡെംബെലേ.. നോർവേ നോ... വേ

ഡെംബെലേ
മിഥുൻ കൃഷ്‌ണ
Published on Jun 27, 2026, 06:17 AM | 2 min read
ഡെംബെലേ.. ഡെംബെലേ... ഫ്രഞ്ച് സ്‌ക്വാഡ് കളം നിറഞ്ഞ് കളിച്ചപ്പോൾ നോർവേക്ക് നോ വേ... ഒസ്‌മാൻ ഡെംബെലെയുടെ ഒരുരക്ഷയുമില്ലാത്ത ഹാട്രിക് പവറിൽ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് നോർവേയെ തൂക്കിയടിച്ചു. ആദ്യ പകുതിയിൽ തന്നെ കളം അറിഞ്ഞു കളിച്ച ഡെംബെലെ ഏഴ്, ഇരുപത്, 32 മിനിറ്റുകളിൽ ഗോൾ അടിച്ച് മാസ്സ് ഹാട്രിക് തികച്ചപ്പോൾ നോർവേ ഡിഫൻസ് വണ്ടറടിച്ചുപോയി.
ഫ്രഞ്ച് ഡിഫൻസിന്റെ ഒരു സ്ലീപ്പിങ് മോഡ് മുതലെടുത്ത് ആസ്ഗാർഡ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ക്രിസ്പി ഷോട്ട് മാത്രമാണ് നോർവേയ്ക്ക് ആകെയുള്ള ഹാപ്പി വൈബ്. ഓൺലി വൺ പ്യുവർ മൊമെന്റ് ഓഫ് ജോയ്. ഹാലണ്ടിനെപ്പോലൊരു അൾട്ടിമേറ്റ് പെനാൽറ്റി കിങ് ഇല്ലാത്തത് നോർവേയ്ക്ക് വലിയ തിരിച്ചടിയായി. അല്ലെങ്കിൽ സീൻ പക്കാ മാറിയേനെ.
ആദ്യ ഗോളിന് തിയോ ഹെർണാണ്ടസിന്റെ വക ക്രിസ്പി ക്രോസ്സും മൂന്നാം ഗോളിന് എംബാപ്പെയുടെ വക പെർഫെക്റ്റ് പാസും ഡെംബെലെ സിംപിളായി വലയിലാക്കി. പക്കാ ഈസി മണി. ഫസ്റ്റ് മിനിറ്റിൽ തന്നെ എംബാപ്പെയുടെ വക ഒരുരക്ഷയുമില്ലാത്ത റോക്കറ്റ് ഷോട്ട് ബാറിൽ തട്ടിത്തെറിച്ച് അൺലക്കി മൊമെന്റായി. ഗോൾ അടിക്കാൻ പറ്റിയില്ലെങ്കിലും നോർവേ ഡിഫൻഡർമാരെ മുഴുവൻ ബിസിയാക്കി തന്റെ ബ്രോസ്‌കികൾക്ക് സ്പേസ് ഓപ്പൺ ചെയ്തു കൊടുത്ത് "കികി' കളം ഭരിച്ചു. he is the dictator!

വിങ്ങുകളിൽ മൈക്കൽ ഒലീസും ഡെംബെലെയും അൺലോക്ക് ചെയ്ത സ്പീഡ് നോർവേ വിങ് ബാക്കുകളെ ഷൂക്കാക്കി. RIP മൊമെന്റ്സ്. നോർവേ മധ്യനിരയിൽ ബോൾ ലൂസ് ചെയ്ത സ്പോട്ടിൽ തന്നെ കൗണ്ടർ പ്രസിങ്ങിലൂടെ ഫ്രാൻസ് കേറി മേഞ്ഞു. അൺറിയൽ റീഫ്ലെക്സ്. ഫ്രാൻസിന്റെ കൊലമാസ് അറ്റാക്കിങ് ലൈനപ്പിന് മുന്നിൽ നോർവേ ഡിഫൻസ് ആകെ തകർന്ന് തരിപ്പണമായെങ്കിലും നോർവേ ഗോളി എഗിൽ സെൽവിക് ചില ക്രെയ്സി സേവുകൾ നടത്തി.
ഇഞ്ച്വറി ടൈമിൽ ബ്രാഡ്‌ലി ബാർക്കോള കോംബോയിൽ ഡെസിറെ ഡൂവേ തകർപ്പൻ ഹെഡറിലൂടെ ഫ്രാൻസിന്റെ നാലാം ഗോളും വലയിലാക്കി, തങ്ങളുടെ പവർഫുൾ ബെഞ്ച് സ്ട്രെങ്‌ത്ത് മാസായി ഫ്‌ളക്‌സ് ചെയ്‌തു.
21-ാം മിനിറ്റിൽ മിഡ്‌ഫീൽഡർ തെലോ ആസ്ഗാർഡ് ഒരു ഗോൾ മടക്കിയതാണ് നോർവേയ്ക്ക് ആകെ കിട്ടിയ സിൽവർ ലൈനിങ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിട്ടിയ പെനാൽറ്റി ലാർസൻ മിസ്സാക്കിയപ്പോൾ മറ്റൊരു ഹാർട്ട് ബ്രേക്ക് മൊമെന്റായി. ബോക്സിനുള്ളിൽ ബോൾ ഹോൾഡ് ചെയ്ത് കളം നിറയാൻ ഹാലണ്ടിനെപ്പോലെ പക്കാ HIM ഓറയുള്ളൊരു സ്ട്രൈക്കറും ക്ലിനിക്കൽ പെനാൽറ്റി ടേക്കറും ഇല്ലാതെ ഹണ്ട് മറന്ന് പെരുവഴിയിലായി ലയൺസ്.
സ്കോർ ബോർഡിൽ വലിയ വിൻ ആണെങ്കിലും ഫ്രാൻസിന്റെ പ്രതിരോധ നിര ചിലപ്പോൾ മെസ്സ് ആയിരുന്നു. ബോക്സിനുള്ളിൽ പ്ലേയേഴ്സ് അനാവശ്യമായിട്ട് പാനിക് ആയതുകൊണ്ട് നോർവേയ്ക്ക് പെനാൽറ്റി ഗിഫ്റ്റ് കൊടുക്കേണ്ടി വന്നു. ബട്ട് ലക്കിലി അത് ഗോളായില്ല. ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നനെ വിയർപ്പിക്കാൻ മാത്രമുള്ള സീനൊന്നും നോർവേയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ജസ്‌റ്റ് ചില്ലിങ്ങ്.
ഹാലണ്ട് പോലുമില്ലാത്ത നോർവേയുടെ സെക്കൻഡ്- ലൈൻ ടീമിനോടാണ് ഈ കളി കളിച്ചത് എന്നതിനാൽ തന്നെ നോക്കൗട്ടിലേക്ക് കടക്കുമ്പോൾ ഫ്രഞ്ച് ഡിഫൻസിന് ഇതൊരു പക്കാ റിയാലിറ്റി ചെക്ക് ആണ്.
ഈ വിജയത്തോടെ ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് ഒന്നാം സ്ഥാനക്കാരായും, നോർവേ രണ്ടാം സ്ഥാനക്കാരായും 32-ലേക്ക് യോഗ്യത നേടി. ഇനി നോക്കൗട്ടിൽ ഹാലണ്ട് തിരികെ വന്ന് കളം നിറയുന്ന മാസ് കംബാക്കിനായുള്ള വെയിറ്റിങ്ങിലാണ് നോർവീജിയൻ ഫാൻസ്.
നോർവെയെ കുക്ക് ചെയ്‌ത് ഫ്രഞ്ച് പട മെയിൻ ക്യാരക്ടർ എനർജി ഫ്ലെക്സ് ചെയ്ത് കഴിഞ്ഞു. ബോസ് ലെവൽ അറ്റാക്കിങ്ങുമായി എംബാപ്പെയും ഡെംബെലെയും കപ്പ് അടിക്കാൻ തന്നെയാണ് പ്ലാൻ. ബട്ട് വെയ്റ്റ്... ഇതൊരു തുടക്കം മാത്രമാണ് ഗയ്സ്! അപ്പുറത്ത് ഹാലണ്ട് ദ ഹണ്ടർ തിരിച്ചെത്തുമ്പോൾ സീൻ ആകെ മാറും, പക്കാ അൺറിയൽ ആയിരിക്കും. വരാനിരിക്കുന്നത് ഒരൊറ്റ തോൽവിയിൽ എല്ലാം തീരുന്ന നോക്കൗട്ട് പൂരമാണ്. ഫ്രാൻസിന്റെ അൺലോക്ക്ഡ് അറ്റാക്കിങ് പവറും നോർവെയുടെ സിംഹവീര്യവും, കളം ആര് ഭരിക്കുമെന്ന് കാത്തിരുന്ന് കാണാം. The real hunt is on, and the hype is real Let the real hunt begin!










0 comments