ad
Deshabhimani

print edition ആകാശ നീലയോ

Argentina

Photo: facebook

വെബ് ഡെസ്ക്

Published on Jul 19, 2026, 01:24 AM | 1 min read

ന്യൂജേഴ്‌സി: തൊണ്ണൂറ്‌ മിനിറ്റിലും കളി തീരുന്നില്ല എന്നതാണ്‌ അർജന്റീനയുടെ കളിരീതി. ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ സ്‌പെയ്‌നിനെ നേരിടുന്പോൾ ഒരു മണിക്കൂർ കൂടുതൽ അർജന്റീന പന്ത്‌ തട്ടിയിട്ടുണ്ട്‌. രണ്ട്‌ കളിയിൽ അധികസമയം കളിച്ചു. ഫിനിഷിങ്ങിലെ മികവാണ്‌ ശ്രദ്ധേയം. കഴിഞ്ഞ 13 ലോകകപ്പ്‌ മത്സരങ്ങളിലായി ഒരു കളിയിൽ രണ്ടിൽക്കൂടുതൽ ഗോൾ നേടിയിട്ടുണ്ട്‌. സ്‌പെയ്‌നിന്റെ പ്രതിരോധക്കളിക്കുള്ള അർജന്റീനയുടെ മറുപടി ഇ‍ൗ കണക്കുകളാണ്‌.


ലയണൽ മെസി, ജൂലിയൻ അൽവാരസ്‌, ല‍ൗതാരോ മാർട്ടിനെസ്‌ എന്നിവരാണ്‌ പ്രധാന ഗോളടിക്കാർ. ഇതിൽ ല‍ൗതാരോ പകരക്കാരനായെത്തി രണ്ട്‌ നിർണായക ഗോളുകൾ നേടി. പല മത്സരങ്ങളിലും കോച്ച്‌ ലയണൽ സ്‌കലോണി അവസാന ഘട്ടങ്ങളിൽ നടത്തിയ മാറ്റങ്ങൾ കളിഗതിയെ മാറ്റി. സെമിയിൽ ഇംഗ്ലണ്ടിന്റെ സ്വാഭാവിക ശൈലിയെ തകർക്കാൻ ജൂലിയാനോ സിമിയോണിയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയ നീക്കം ശ്രദ്ധേയമായിരുന്നു. എൺസോ ---െ-ഫർണാണ്ടസ്‌, അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്റർ, റോഡ്രിഗോ ഡിപോൾ, ലിയാൻഡ്രോ പരദെസ്‌ എന്നിവരുൾപ്പെട്ട മധ്യനിരയുടെ പ്രകടനം സ്‌പെയ്‌നിനെതിരെ നിർണായകമാകും.


പ്രതിരോധത്തിൽ ലിസാൻഡ്രോ മാർട്ടിനെസ്‌–ക്രിസ്‌റ്റ്യൻ റൊമേറോ സഖ്യം തുടരും. ഇരുവശങ്ങളിലുമുള്ള നഹുവേൽ മൊളീനയും നികോളാസ്‌ താഗ്ലിയോഫിക്കോയും എതിരാളികളുടെ വേഗമേറിയ നീക്കത്തിൽ തളരുന്നത്‌ തിരിച്ചടിയാണ്‌. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്‌ ക‍ഴിഞ്ഞ ലോകകപ്പിലെ താരപരിവേഷമില്ല.പകരക്കാരിൽ ല‍‍ൗതാരോയ്‌ക്കൊപ്പം നിക്കോ ഗൊൺസാലസിന്റെ പ്രകടനവും മികച്ചതാണ്‌. ഗൊൺസാലോ മോണ്ടിയെൽ, നിക്കോളാസ്‌ ഒട്ടമെൻഡി, ഫക്കുണ്ടോ മെദീന എന്നിവർ പ്രതിരോധത്തിൽ പകരക്കാരായി തിളങ്ങും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home